Paadee todiyiledo

പാടീ തൊടിയിലേതോ
Year
Language

പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന
തിമില തകിലൊടു
പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടിയാടീ തിരുതില്ലാന
തിമില തകിലൊടു
പാടീ...പാടീ....
അആ അ അ അആ
തില്ലാന തിത്തില്ലാന തിരുതിരു തിരുതിരു തിരുതില്ലാന(2)

അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
തിരിവെയ്ക്കാന്‍ പോരുന്നു മകര സൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നം പുള്ളുവന്‍ പാട്ടും കേള്‍ക്കണം
തിരുവില്വാമലയില്‍ മേടപ്പുലര്‍കാല പൊന്‍കണിവെയ്ക്കാന്‍
വെള്ളോട്ടിന്നുരുളിയൊരുക്കേണം
പാടീ.....

തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന്
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടു കണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൌര്‍ണ്ണമി
തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിരമെനയും പനയോല
പാടീ.......

pāḍī tŏḍiyiledo pŏnnāññilimel
pularivĕyilŏḽi pūkkāvaḍiyāḍī tirudillāna
timila tagilŏḍu
pāḍī tŏḍiyiledo pŏnnāññilimel
pularivĕyilŏḽi pūkkāvaḍiyāḍī tirudillāna
timila tagilŏḍu
pāḍī...pāḍī....
aā a a aā
tillāna tittillāna tirudiru tirudiru tirudillāna(2)

ariyannūrkkāvilĕ kūttumāḍattil
tirivĕykkān porunnu magara sūryanuṁ
tevāraṁ kāṇaṇaṁ vela kūḍaṇaṁ
tĕkkannaṁ puḽḽuvan pāṭṭuṁ keḽkkaṇaṁ
tiruvilvāmalayil meḍappulargāla pŏnkaṇivĕykkān
vĕḽḽoṭṭinnuruḽiyŏrukkeṇaṁ
pāḍī.....

tṛttālakkolottĕ tedippĕṇṇin
tiruviralil sārttān dāramodiraṁ
kaṇṇĕḻudān rāviruḽkkūṭṭu kaṇmaṣi
kasavaṇiyān māṭrĕḻuṁ māghabaൌrṇṇami
tiruveḽippandalu meyān dirunāvāmaṇalorattĕ
tiruvādiramĕnayuṁ panayola
pāḍī.......