പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളി പൂക്കാവടി ആടി
തിരുതില്ലാന തിമില തകിലൊടു
പാടീ തൊടിയിലേതോ പൊന്നാഞ്ഞിലി മേല്‍
സാമരി രീപമ മാനിപ പാസനി
മാനിപ പാസനി നീരിസ സാമരി
സരിമാ നിസനിധ പധനീ ധപമഗ
രിഗമാ ഗരിസനി ധനിസരി മരിസ
പുലരിവെയിലൊളി പൂക്കാവടി ആടി
തിരുതില്ലാന തിമില തകിലൊടു പാടി
പാടി
അഅആ അഅ അഅആ...............
തില്ലാന തിത്തില്ലാന തിരുതിരു തിരുതിരു തിരുതില്ലാന- (2)
അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
തിരിവെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേലകൂടണം
തെക്കന്നം പുള്ളുവന്‍പാട്ടും കേള്‍ക്കണം
തിരുവില്വാമലയില്‍ മേട-
പുലര്‍കാലപ്പൊന്‍കണി വെയ്ക്കാന്‍
വെള്ളോട്ടിന്നുരുളിയൊരുക്കേണം
(പാടി തൊടിയിലേതോ)
തൃത്താലക്കോലോത്തെ തേതിപ്പെണ്ണിനു
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടുകണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൗര്‍ണ്ണമി
തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല
(പാടി തൊടിയിലേതോ)