ഓ.. ഓ..ഓ.. ഓ..
ആ.. ആ..
പാടാനാവാത്ത രാഗം
പറയാനാവാത്ത ഭാവം
എഴുതാനാവാത്ത ഗാനം
എന്നനുരാഗം (പാടാനാവാത്ത)
ഓ.. ഓ..
ആ... ആ.. ലാലലാലലാ...
മാനസമന്ദാരവാടി മാദകസൂനങ്ങള്‍ ചൂടി
മോഹത്തിലാടി ദാഹത്തില്‍ പാടി
സ്നേഹത്തിൻ ഉറവകള്‍ തേടി (പാടാനാവാത്ത)
മന്മഥകേളികള്‍ കാട്ടും കാറ്റില്‍ മയങ്ങും വനി പോലെ
വിലാസലഹരിയില്‍ വിരുന്നൊരുക്കും
വികാരസദനം ഞാന്‍.. വികാരസദനം ഞാന്‍..
(പാടാനാവാത്ത)
ഓ.. ഓ..
ആ... ആ.. ലാലലാലലാ...
O.. O.. O.. O..