Paadaan ariyilla (M)

പാടാന്‍ അറിയില്ല (M)
Year
Language

പാടാനറിയില്ല നിന്നെ തലാട്ടാനറിയില്ല
പട്ടുതുണിത്തൊട്ടിലില്ല കൊട്ടാരക്കെട്ടില്ല
പൊന്നുണ്ണി എന്നുണ്ണി... എന്നുണ്ണി പൊന്നുണ്ണി
എന്‍ തങ്കക്കിനാക്കൈകളില്‍ നീ വീണുറങ്ങ്
താനേ ഉറങ്ങുറങ്ങ് (എന്‍ തങ്കക്കിനാ)
(പാടാനറിയില്ല)

ഒന്നിങ്ങു വന്നുചേരാനാശിച്ചു കാത്തിരിക്കും
അച്ഛന്റെ കനവില്‍ നീ ദൂരത്ത്
മൂഴക്കു കണ്ണീരില്‍ മുങ്ങുമെന്നാത്മാവില്‍
ആശ്വാസവാക്കുപോല്‍ നീ ചാരത്ത്
(പാടാനറിയില്ല)

കൈവള കിണുങ്ങിയില്ല
കാല്‍ത്തള കൊഞ്ചിയില്ല
രാമഴയിതുവരെയടങ്ങിയില്ല
അമ്മതന്‍ വേദനകള്‍
മായുന്ന പുലരിയുമായ്
ആ നല്ല സൂര്യനെന്നരികില്‍ വരും
(പാടാനറിയില്ല)

pāḍānaṟiyilla ninnĕ talāṭṭānaṟiyilla
paṭṭuduṇittŏṭṭililla kŏṭṭārakkĕṭṭilla
pŏnnuṇṇi ĕnnuṇṇi... ĕnnuṇṇi pŏnnuṇṇi
ĕn daṅgakkinākkaigaḽil nī vīṇuṟaṅṅ
tāne uṟaṅṅuṟaṅṅ (ĕn daṅgakkinā)
(pāḍānaṟiyilla)

ŏnniṅṅu vannuserānāśiccu kāttirikkuṁ
acchanṟĕ kanavil nī dūratt
mūḻakku kaṇṇīril muṅṅumĕnnātmāvil
āśvāsavākkubol nī sāratt
(pāḍānaṟiyilla)

kaivaḽa kiṇuṅṅiyilla
kālttaḽa kŏñjiyilla
rāmaḻayiduvarĕyaḍaṅṅiyilla
ammadan vedanagaḽ
māyunna pulariyumāy
ā nalla sūryanĕnnarigil varuṁ
(pāḍānaṟiyilla)