പാടാം പനിമഴയരുളിയ സംഗമരാഗം
പാടാം പനിമഴയരുളിയ സംഗമരാഗം
ഹൃദയമധു തേടും അളിനിരപാടിയ മാനസഗീതം
തിരതൊട്ടുതുടിക്കണകാറ്റേ...അണിമുത്തുപതിക്കണതാഴ്വരയില്‍
കൈ കോര്‍ത്തുനടക്കാനരികെ വരൂ...
കുളിരല്ലിയുണര്‍ത്താനോടി വരൂ....
ആരും കൊയ്യാത്ത പാടത്തെ മുല്ലവരമ്പില്‍ പാടാം...
പാടാം പനിമഴയരുളിയ സംഗമരാഗം
ഹൃദയമധു തേടും അളിനിരപാടിയ മാനസഗീതം
നീലക്കടമ്പിന്‍ തളിരാന്തളിരില്‍ തഴുകാന്‍ വാ
പേരാറ്റിന്‍ കരയില്‍ സുഗന്ധം വിതയ്ക്കും ചേലൊത്ത
നീലക്കടമ്പിന്‍ തളിരാന്തളിരില്‍ തഴുകാന്‍ വാ
പേരാറ്റിന്‍ കരയില്‍ സുഗന്ധം വിതയ്ക്കും
രാവിന്റെ വിരിമാറില്‍ നീ മദമുറയാന്‍ വാ..
നേരം പോയ്...നേരം പോയ്...
പ്രണയം മനസ്സിലുണര്‍ന്നു നുരഞ്ഞു പോയ്...പാടാം
പാടാം പനിമഴയരുളിയ സംഗമ രാഗം
ഹൃദയമധു തേടും അളിനിരപാടിയ മാനസഗീതം
മോഹത്തിടമ്പിന്‍ കലമാന്‍ മിഴികള്‍ നിറയുമ്പോള്‍
നിറമോലും കവിളില്‍ തുടുക്കും തുടുപ്പില്‍ ചേലൊത്ത
മോഹത്തിടമ്പിന്‍ കലമാന്‍ മിഴികള്‍ നിറയുമ്പോള്‍
നിറമോലും കവിളില്‍ തുടുക്കും തുടുപ്പില്‍
സിന്ദൂരമലിയുമ്പോള്‍ നീ പൂ മണമായ് വാ...
നേരം പോയ്...നേരം പോയ്...
പ്രണയം മനസ്സിലുണര്‍ന്നു നുരഞ്ഞു പോയ്...പാടാം
(പാടാം പനിമഴയരുളിയ...)
pāḍāṁ panimaḻayaruḽiya saṁgamarāgaṁ
hṛdayamadhu teḍuṁ aḽinirabāḍiya mānasagīdaṁ
tiradŏṭṭuduḍikkaṇagāṭre...aṇimuttubadikkaṇadāḻvarayil
kai korttunaḍakkānarigĕ varū...
kuḽiralliyuṇarttānoḍi varū....
āruṁ kŏyyātta pāḍattĕ mullavarambil pāḍāṁ...
pāḍāṁ panimaḻayaruḽiya saṁgamarāgaṁ
hṛdayamadhu teḍuṁ aḽinirabāḍiya mānasagīdaṁ
nīlakkaḍambin daḽirāndaḽiril taḻugān vā
perāṭrin karayil sugandhaṁ vidaykkuṁ selŏtta
nīlakkaḍambin daḽirāndaḽiril taḻugān vā
perāṭrin karayil sugandhaṁ vidaykkuṁ
rāvinṟĕ virimāṟil nī madamuṟayān vā..
neraṁ poy...neraṁ poy...
praṇayaṁ manassiluṇarnnu nuraññu poy...pāḍāṁ
pāḍāṁ panimaḻayaruḽiya saṁgama rāgaṁ
hṛdayamadhu teḍuṁ aḽinirabāḍiya mānasagīdaṁ
mohattiḍambin kalamān miḻigaḽ niṟayumboḽ
niṟamoluṁ kaviḽil tuḍukkuṁ tuḍuppil selŏtta
mohattiḍambin kalamān miḻigaḽ niṟayumboḽ
niṟamoluṁ kaviḽil tuḍukkuṁ tuḍuppil
sindūramaliyumboḽ nī pū maṇamāy vā...
neraṁ poy...neraṁ poy...
praṇayaṁ manassiluṇarnnu nuraññu poy...pāḍāṁ
(pāḍāṁ panimaḻayaruḽiya...)