Paadaam palayoru geedagam [D]

പാടാം പഴയൊരു ഗീതകം [D]
Work
Year
Language

പാടാം പഴയൊരു ഗീതകം നേരുമതുനവഭാവുകം
ജനനി നിന്‍ സങ്കീര്‍ത്തനം ഹൃദയമുരുകും സാന്ത്വനം
താനേ തന്തിന്നാരോ....താനേ തന്തിന്നാരോ..
പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം

കൊഞ്ചും മലയാളമോ നിന്‍ നെഞ്ചിന്‍ കരുണയോ
എന്‍ നാവിനെയാദ്യം പുല്‍കിയതേതു-
പാല്‍ക്കണികാമൃതം....പറയൂ.....
അമ്മ...ഓ....അമ്മ...ഓ....
പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം
പാടാം പഴയൊരു ഗീതകം....

നിന്‍ ഗാനം മറയുമോ...നിന്നോര്‍മ്മകള്‍ പൊലിയുമോ
നിന്‍ ഗാനം മറയുമോ...നിന്നോര്‍മ്മകള്‍ പൊലിയുമോ
ഈ ഭൂമിയെയാദ്യം തഴുകിയ
ദേവകിരണതരംഗമാണമ്മ....
അമ്മ...ഓ....അമ്മ...ഓ....
(പാടാം പഴയൊരു ഗീതകം....)

pāḍāṁ paḻayŏru gīdagaṁ nerumadunavabhāvugaṁ
janani nin saṅgīrttanaṁ hṛdayamuruguṁ sāndvanaṁ
tāne tandinnāro....tāne tandinnāro..
pāḍāṁ paḻayŏru gīdagaṁ nerumadu navabhāvugaṁ

kŏñjuṁ malayāḽamo nin nĕñjin karuṇayo
ĕn nāvinĕyādyaṁ pulgiyadedu-
pālkkaṇigāmṛtaṁ....paṟayū.....
amma...o....amma...o....
pāḍāṁ paḻayŏru gīdagaṁ nerumadu navabhāvugaṁ
pāḍāṁ paḻayŏru gīdagaṁ....

nin gānaṁ maṟayumo...ninnormmagaḽ pŏliyumo
nin gānaṁ maṟayumo...ninnormmagaḽ pŏliyumo
ī bhūmiyĕyādyaṁ taḻugiya
devagiraṇadaraṁgamāṇamma....
amma...o....amma...o....
(pāḍāṁ paḻayŏru gīdagaṁ....)