ആട്ടോ ആട്ടോ ആട്ടോ ആട്ടോ
കുടുകുടു ശകടം ആട്ടോ ആട്ടോ ആട്ടോ
തെരുവുകവലകള്‍ ചുറ്റി ആട്ടോ
നഗര ലഹരികള്‍ മൊത്തി
ഇരുളിലും പകലിലും വെയിലിലും മഴയിലും ഹേ
ആട്ടൊ ആട്ടോ.....
മിനിമം ചാര്‍ജ്ജായ മൂന്നു രൂപയ്ക്കു
ചെറിയ മുച്ചക്രവാഹനം
സ്വയം തൊഴിലു തേടുന്ന നരനൊരാദായം
അനുദിനം നല്‍കുമാശയം
മഞ്ഞക്കറുമ്പന്‍ സദാ വണ്ടുമൂളന്‍
സഞ്ചാരരാമന്‍ സുഖം റിയര്‍ എഞ്ചിന്‍
വഴികളില്‍ കുണ്ടുകുഴികളിലിളകിയ
നഗരമേ നിന്റെ പകിടകളുരുളും
ആട്ടോ ആട്ടോ......
പകലു മാന്യന്റെ നിശകളറിയാത്ത
തെരുവുകുമ്മാട്ടിക്കളികളും
അറിഞ്ഞിരവു കാക്കുന്ന നിയമപാലന്റെ
നെറിവുകേടിന്റെ കഥകളും
കൂലിക്കു മീറ്റര്‍ വഴങ്ങാത്ത കൂട്ടര്‍
ചോദിച്ചുപോയാല്‍ മൊബൈല്‍ കോര്‍ട്ടില്‍ മാറ്റര്‍
ഉരുകുമീ കാക്കിയുറയിലെ ഹൃദയമേ
അപകടം നിന്റെ സഹജര സഹജന്‍
ആട്ടോ ആട്ടോ ആട്ടോ