Ottiri ottiri

ഒത്തിരി ഒത്തിരി
Language

ഒത്തിരിയൊത്തിരി ദൂരത്തങ്ങനെ പത്തേമാരിയടുക്കുമ്പം
ഇത്തിരിയുള്ളോരോലക്കുടിലില്‍ തിങ്കള്‍ക്കലയുടെ തിരിതെളിയും
പൊന്നും പണ്ടോം പളപളയങ്ങനെ
മിന്നുമ്പോളോരു ജഗപുകില്
ഒത്തിരിയൊത്തിരി.........

മാണിക്യം വിളയണദ്വീപ് പൂങ്കനവുകള്‍ വിരിയണ ഖല്‍ബ്
പതിനേഴിന്‍ പൂങ്കാവനിയില് പനിനീര്‍മലരിനൊരുള്‍ക്കുളിര്
ആരുംകാണാതധരത്തളിരില്‍
മധുരപ്പുഞ്ചിരി തെളിയേണം
ഒത്തിരിയൊത്തിരി.......

നാണപ്പൂവുതിരണരാവ് കടമിഴിയില്‍ പ്രേമനിലാവ്
മണിമഞ്ചപ്പൂവിരിനീര്‍ത്തി മാരനിരിക്കണ പുതുരാവ്
കണ്ടകിനാവിന്‍ കവിളിണതോറും
കനകക്കതിരുകള്‍ പടരേണം
ഒത്തിരിയൊത്തിരി.......

ŏttiriyŏttiri dūrattaṅṅanĕ pattemāriyaḍukkumbaṁ
ittiriyuḽḽorolakkuḍilil tiṅgaḽkkalayuḍĕ tiridĕḽiyuṁ
pŏnnuṁ paṇḍoṁ paḽabaḽayaṅṅanĕ
minnumboḽoru jagabugil
ŏttiriyŏttiri.........

māṇikyaṁ viḽayaṇadvīp pūṅganavugaḽ viriyaṇa khalp
padineḻin pūṅgāvaniyil paninīrmalarinŏruḽkkuḽir
āruṁkāṇādadharattaḽiril
madhurappuñjiri tĕḽiyeṇaṁ
ŏttiriyŏttiri.......

nāṇappūvudiraṇarāv kaḍamiḻiyil premanilāv
maṇimañjappūvirinīrtti māranirikkaṇa pudurāv
kaṇḍagināvin kaviḽiṇadoṟuṁ
kanagakkadirugaḽ paḍareṇaṁ
ŏttiriyŏttiri.......