ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ (2)
ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം
ഈ ധ്വനിമണിയില്‍ ഈ സ്വരജതിയില്‍
ഈ വരിശകളില്‍..
(ഒറ്റക്കമ്പി)
നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ് വിളങ്ങീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (2 )
എന്നും ഉള്ളിലെ ദാഹമെങ്കിലും..
(ഒറ്റക്കമ്പി)
നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും..
(ഒറ്റക്കമ്പി)