Orumayil ninne

ഒരുമയില്‍ നിന്നെ
Year
Language

ഒരുമയില്‍ നിന്നെ പെരുമകലര്‍ന്നെ
ഒന്നായ് നിന്നു കളിക്കാമേ നാം
ഒന്നായ് നിന്നുകളിക്കാമേ

മാടത്തപ്രാവേ മാടത്തപ്രാവേ
മാനത്തു പൊങ്ങിപ്പറക്കാമോ
തരമില്ല പറക്കാന്‍ നിറമുള്ള ചിറകുകള്‍
തരുമോ നീയെന്‍ ചങ്ങാതി

മാനത്തുകളിക്കിണോരമ്പിളിമാമനെ
ഞാനെത്തിപ്പിടിക്കാന്‍ പോകാമോ
തരമില്ല നടപ്പാന്‍ അവിടുള്ള വഴിമേല്‍
ചെറുമുള്ളുകൊള്ളും ചങ്ങാതി

തുള്ളിച്ചാടും കള്ളന്‍ തുമ്പിയെ
കുരുക്കിട്ടുകെട്ടും ഞാന്‍
മല്ലിക്കാവില് കോവിലില്‍ വയ്ക്കാന്‍
മാലകൊരുക്കും ഞാന്‍
കോവിലിനുള്ളില്‍ കൊണ്ടാടുന്നൊരു
ദേവനു വിക്കും ഞാന്‍
പള്ളിക്കൂടം വിട്ടാലും നാം
വിട്ടുപിരിയാതെ
പള്ളിക്കൂടം വിട്ടാലും നാം
വിട്ടുപിരിയാതെ

ŏrumayil ninnĕ pĕrumagalarnnĕ
ŏnnāy ninnu kaḽikkāme nāṁ
ŏnnāy ninnugaḽikkāme

māḍattaprāve māḍattaprāve
mānattu pŏṅṅippaṟakkāmo
taramilla paṟakkān niṟamuḽḽa siṟagugaḽ
tarumo nīyĕn saṅṅādi

mānattugaḽikkiṇorambiḽimāmanĕ
ñānĕttippiḍikkān pogāmo
taramilla naḍappān aviḍuḽḽa vaḻimel
sĕṟumuḽḽugŏḽḽuṁ saṅṅādi

tuḽḽiccāḍuṁ kaḽḽan dumbiyĕ
kurukkiṭṭugĕṭṭuṁ ñān
mallikkāvil kovilil vaykkān
mālagŏrukkuṁ ñān
kovilinuḽḽil kŏṇḍāḍunnŏru
devanu vikkuṁ ñān
paḽḽikkūḍaṁ viṭṭāluṁ nāṁ
viṭṭubiriyādĕ
paḽḽikkūḍaṁ viṭṭāluṁ nāṁ
viṭṭubiriyādĕ