Orugulappoovirinyanyaaal

ഒരുകുലപ്പൂവിരിഞ്ഞാല്‍
Year
Language

ഒരുകുലപ്പൂവിരിഞ്ഞാല്‍ ഓടിവരും പൂമ്പാറ്റേ
ഒരുമലര്‍ മണ്ണടിഞ്ഞാല്‍ ഓടിപ്പോകും പൂമ്പാറ്റേ

എത്രനാള്‍ പൂവു നിന്നെ കാത്തിരുന്നു കാണാതെ
എത്രയെത്ര പൊന്‍ കിനാക്കള്‍ കോര്‍ത്തുവെച്ചു വാടാതെ
ഒരുകുലപ്പൂവിരിഞ്ഞാല്‍......

വേര്‍പെടാന്‍ മാത്രമെന്തെ കണ്ണിണയില്‍ വന്നൂ നീ
വേദനയിതേകുവാനൊരു വേണുവൂതി വന്നൂ നീ
ഒരുകുലപ്പൂവിരിഞ്ഞാല്‍......

നാളെയെന്‍ ദേഹം......
നാളെയെന്‍ ദേഹമിതു മണ്ണടിഞ്ഞു വീണാലും
നാദമിതിനോര്‍മയിലെന്‍ ജീവനിന്നും പാറീടും
ഒരുകുലപ്പൂവിരിഞ്ഞാല്‍......

ŏrugulappūviriññāl oḍivaruṁ pūmbāṭre
ŏrumalar maṇṇaḍiññāl oḍippoguṁ pūmbāṭre

ĕtranāḽ pūvu ninnĕ kāttirunnu kāṇādĕ
ĕtrayĕtra pŏn kinākkaḽ korttuvĕccu vāḍādĕ
ŏrugulappūviriññāl......

verbĕḍān mātramĕndĕ kaṇṇiṇayil vannū nī
vedanayideguvānŏru veṇuvūdi vannū nī
ŏrugulappūviriññāl......

nāḽĕyĕn dehaṁ......
nāḽĕyĕn dehamidu maṇṇaḍiññu vīṇāluṁ
nādamidinormayilĕn jīvaninnuṁ pāṟīḍuṁ
ŏrugulappūviriññāl......