Oruboovin aadyatte

ഒരുപൂവിൻ ആദ്യത്തെ
Year
Language

ഒരു പൂവിന്നാദ്യത്തെ ഇതൾ തൊട്ടു ഞാൻ ചൊല്ലി
അവനെന്നെ സ്നേഹിക്കുന്നു
ഇടവിട്ടു ഞാനോരോ ഇതൾ തൊട്ടു മന്ത്രിച്ചു
അവനെന്നെ സ്നേഹിപ്പൂ സ്നേഹിപ്പീലാ
ഒടുവിലെ പൂവിതൾ തൊട്ടു ഞാൻ പാടിപ്പോയ്
അവനെന്നെ സ്നേഹിക്കുന്നു

ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ-അല-
യാഴിയെ പൂന്തിങ്കളെന്ന പോലെ
നിന്നെ ഞാൻ സ്നേഹിക്കുന്നു

ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ-അല-
യാഴിയെ പൂന്തിങ്കളെന്ന പോലെ
നിസ്വയാമെന്നെയും ധന്യയാക്കീടുന്ന
സുസ്നേഹമൂർത്തേ നമസ്തേ

കന്യകയാമൊരു പൂമൊട്ടു സൂര്യനെ
തന്നുള്ളിൽ ധ്യാനിച്ചിരുന്നു
അന്തർദ്ദലങ്ങളിൽ സൂര്യനുണർന്നൊരു
കുഞ്ഞു വെൺപ്രാവായിരുന്നു
കന്യയാം പൂമൊട്ടു പൂവായ് വിടർന്നതാ-
ണിന്നീ കപോതികാ പുഷ്പം
നെഞ്ഞോടമർന്നൊരീ കുഞ്ഞു വെൺപ്രാവിനു
വിണ്ണിൽ പറക്കാൻ ചിറകു നൽകൂ

ŏru pūvinnādyattĕ idaḽ tŏṭṭu ñān sŏlli
avanĕnnĕ snehikkunnu
iḍaviṭṭu ñānoro idaḽ tŏṭṭu mandriccu
avanĕnnĕ snehippū snehippīlā
ŏḍuvilĕ pūvidaḽ tŏṭṭu ñān pāḍippoy
avanĕnnĕ snehikkunnu

śyāmayāṁ bhūmiyĕ sūryan polĕ-ala-
yāḻiyĕ pūndiṅgaḽĕnna polĕ
ninnĕ ñān snehikkunnu

śyāmayāṁ bhūmiyĕ sūryan polĕ-ala-
yāḻiyĕ pūndiṅgaḽĕnna polĕ
nisvayāmĕnnĕyuṁ dhanyayākkīḍunna
susnehamūrtte namaste

kanyagayāmŏru pūmŏṭṭu sūryanĕ
tannuḽḽil dhyāniccirunnu
andarddalaṅṅaḽil sūryanuṇarnnŏru
kuññu vĕṇbrāvāyirunnu
kanyayāṁ pūmŏṭṭu pūvāy viḍarnnadā-
ṇinnī kabodigā puṣpaṁ
nĕññoḍamarnnŏrī kuññu vĕṇbrāvinu
viṇṇil paṟakkān siṟagu nalgū