Oru vatti poo tarenam

ഒരു വട്ടി പൂ തരേണം
Year
Language

ഒരു വട്ടി പൂ തരേണം ഒരു വട്ടി പൂ തരേണം
ഓടിനടക്കും പൂങ്കാറ്റേ
ഒരുകുടം തേന്‍ തരേണം തുള്ളും പൂമ്പാറ്റേ
തുള്ളും പൂമ്പാറ്റേ

ആരോമല്‍ കുഞ്ഞിനിന്ന് പേരുവിളിക്കണ നാളാണ്
ഒരു പേരു വിളിക്കണ നാളാണ്
ആളെല്ലാം വന്നു കൂടണമത്തം നാളാണ് -
അത്തം നാളാണ് (ഒരു വട്ടിപ്പൂ)

ഒരു നല്ല പേരു വേണം ഊരു ചുറ്റും പൂങ്കുയിലേ
പേരുമണിത്താലി വേണം
വിണ്ണില്‍ ‍നീന്തും പൊന്‍ മുകിലേ
പേരമരക്കൊമ്പിലിരുന്ന് നാമം ചൊല്ലണ മാടത്തേ
പേരുവിളിക്കപ്പം ചുടുവാന്‍ നീയും പോരണം
നീയും പോരണം (ഒരു വട്ടി പൂ)

വിറവാലന്‍ പൈങ്കിളിയേ
നിന്‍ പാട്ടും കളിയുമൊരുക്കേണം
കിളിവാലന്‍ വെറ്റില നുള്ളാന്‍
നീയും കൂടെക്കൂടണം
കുന്നിന്മേല്‍ തുമ്പപ്പൂവാല്‍
കവിടിനിരത്തും കണിയാനേ
കുഞ്ഞിന്നൊരു ജാതകമെഴുതാന്‍
നീയും പോരേണം (ഒരു വട്ടി പൂ)

ŏru vaṭṭi pū tareṇaṁ ŏru vaṭṭi pū tareṇaṁ
oḍinaḍakkuṁ pūṅgāṭre
ŏruguḍaṁ ten dareṇaṁ tuḽḽuṁ pūmbāṭre
tuḽḽuṁ pūmbāṭre

āromal kuññininn peruviḽikkaṇa nāḽāṇ
ŏru peru viḽikkaṇa nāḽāṇ
āḽĕllāṁ vannu kūḍaṇamattaṁ nāḽāṇ -
attaṁ nāḽāṇ (ŏru vaṭṭippū)

ŏru nalla peru veṇaṁ ūru suṭruṁ pūṅguyile
perumaṇittāli veṇaṁ
viṇṇil nīnduṁ pŏn mugile
peramarakkŏmbilirunn nāmaṁ sŏllaṇa māḍatte
peruviḽikkappaṁ suḍuvān nīyuṁ poraṇaṁ
nīyuṁ poraṇaṁ (ŏru vaṭṭi pū)

viṟavālan paiṅgiḽiye
nin pāṭṭuṁ kaḽiyumŏrukkeṇaṁ
kiḽivālan vĕṭrila nuḽḽān
nīyuṁ kūḍĕkkūḍaṇaṁ
kunninmel tumbappūvāl
kaviḍinirattuṁ kaṇiyāne
kuññinnŏru jādagamĕḻudān
nīyuṁ poreṇaṁ (ŏru vaṭṭi pū)