Oru sundari tan

ഒരു സുന്ദരി തൻ
Year
Language

ഹൊയ് ഹൊയ് ഹൊയ് - 2
ഒരു സുന്ദരി തൻ പുഞ്ചിരിയാം
പൊൻതിരി കണ്ടാൽ
പുരുഷന്മാർ പൂമ്പാറ്റകൾ പാറി വന്നീടും
ഒരു പെൺമണിതൻ ചുണ്ടിണയിൽ മുന്തിരി വിളഞ്ഞാൽ
മണ്ണിലുള്ള കുറുനരികൾ കാത്തു നിന്നീടും
കാമിനിതൻ കണ്മുനയിലെ കാണാത്ത നൂലിന്മേൽ
കാമുകരാം പമ്പരങ്ങൾ കറങ്ങീടുന്നു

ആരോമലേ നാമടുത്തു പോയി ഈ
ആരാമപുഷ്പലതാഗൃഹത്തിൽ
പൂമെത്ത നീർത്തിയ വെണ്ണിലാവിൽ
നീലച്ഛായകൾ പോലെ നാമൊന്നു ചേർന്നു
എൻ ദേഹം നിനക്കുള്ള പാനപാത്രം അതിൽ
എന്തു നീ ശങ്കിക്കാനിത്ര മാത്രം

വസന്തദേവത പറന്നു വന്നതാർക്കു വേണ്ടി
മാകന്ദത്തിനു മാത്രമോ മന്ദാരത്തിനു മാത്രമോ
കാമുകരായ് കാത്തു നില്‍‌പൂ പൂമരക്കൂട്ടം 
പൂമരക്കൂട്ടം

hŏy hŏy hŏy - 2
ŏru sundari tan puñjiriyāṁ
pŏndiri kaṇḍāl
puruṣanmār pūmbāṭragaḽ pāṟi vannīḍuṁ
ŏru pĕṇmaṇidan suṇḍiṇayil mundiri viḽaññāl
maṇṇiluḽḽa kuṟunarigaḽ kāttu ninnīḍuṁ
kāminidan kaṇmunayilĕ kāṇātta nūlinmel
kāmugarāṁ pambaraṅṅaḽ kaṟaṅṅīḍunnu

āromale nāmaḍuttu poyi ī
ārāmabuṣpaladāgṛhattil
pūmĕtta nīrttiya vĕṇṇilāvil
nīlacchāyagaḽ polĕ nāmŏnnu sernnu
ĕn dehaṁ ninakkuḽḽa pānabātraṁ adil
ĕndu nī śaṅgikkānitra mātraṁ

vasandadevada paṟannu vannadārkku veṇḍi
māgandattinu mātramo mandārattinu mātramo
kāmugarāy kāttu nil‌pū pūmarakkūṭṭaṁ 
pūmarakkūṭṭaṁ