Oru sugandham maatram

ഒരു സുഗന്ധം മാത്രം
Year
Language

ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ....
വിജനമാമീ വീഥിയിൽ ഒരു വിടർന്ന പൂവിൻ ദാഹം മാത്രം
ഹൃദയഹാരിയാമേതോ....ചടുലപൌരുഷസംഗമം
ആ ശ്രുതിലയങ്ങളിലുണരുമുന്മാദം.....

ആ നീലവാനിൽ അലിയും സംഗീതം പോലേ....
ഹിമകണത്തിൽ പ്രകൃതി പോലെ നിറഞ്ഞു നിന്നു നീ....
പൊൻ‌ചിറകുകളേറി.... പറന്നു പറന്നേ പോയീ...
ഗഗനസീമയിലൂടേ.....ഹരിതതീരം പുണർന്ന നിൻ
പ്രണയലാളനമന്ത്രണം മാത്രം....

ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ....

നീ ദൂരെ ദൂരെ നിഴലിൻ പിന്നാലെ അലഞ്ഞു...
മുഖപടങ്ങളിൽ മറഞ്ഞു നീ നിനക്കപരിചിതയായി
ഒരു കടങ്കഥയേകും....മധുരവിസ്മയം പോലേ...
ഈ കാന്തവലയത്തിലൂടേ....ഒഴുകിടുമ്പോൾ മനസ്സിലെ
ദളപുടങ്ങളിൽ തേൻ‌കണം മാത്രം....

ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ....
ഓ....ഹൃദയമേ....ഓ....ഹൃദയമേ....

ŏru sugandhaṁ mātraṁ.....o....hṛdayame....
vijanamāmī vīthiyil ŏru viḍarnna pūvin dāhaṁ mātraṁ
hṛdayahāriyāmedo....saḍulabaൌruṣasaṁgamaṁ
ā śrudilayaṅṅaḽiluṇarumunmādaṁ.....

ā nīlavānil aliyuṁ saṁgīdaṁ pole....
himagaṇattil prakṛti polĕ niṟaññu ninnu nī....
pŏn‌siṟagugaḽeṟi.... paṟannu paṟanne poyī...
gaganasīmayilūḍe.....haridadīraṁ puṇarnna nin
praṇayalāḽanamandraṇaṁ mātraṁ....

ŏru sugandhaṁ mātraṁ.....o....hṛdayame....

nī dūrĕ dūrĕ niḻalin pinnālĕ alaññu...
mukhabaḍaṅṅaḽil maṟaññu nī ninakkabarisidayāyi
ŏru kaḍaṅgathayeguṁ....madhuravismayaṁ pole...
ī kāndavalayattilūḍe....ŏḻugiḍumboḽ manassilĕ
daḽabuḍaṅṅaḽil ten‌kaṇaṁ mātraṁ....

ŏru sugandhaṁ mātraṁ.....o....hṛdayame....
o....hṛdayame....o....hṛdayame....