Oru seru kulirala

ഒരു ചെറു കുളിരല
Year
Language

ഒരു ചെറുകുളിരല അലസം പുല്‍കിയൊരുഷസ്സില്‍
ഹിമകണമണിയൊരു പൂവിന്നിതളിനു കൂട്ടായ്
മിഴി നീരോ...ഇതളില്‍ പനിനീരോ
പൂവിനു കുളിരു കോരുവാന്‍ പെയ്തു വീണതോ
പുലരിക്കതിരുകള്‍ വന്നു തൊട്ടതഴകായ്...

കുളിരിന്റെ കൂടുലഞ്ഞു പുലര്‍ കാലമായ്
കാര്‍മുകില്‍ പോയ്‌ മറഞ്ഞു മധുമാസമായ്
ഓമലേ...നിന്നിലെന്‍ അനുരാഗ സ്വരമുണര്‍ന്ന നേരം
കുളിരിന്റെ കൂടുലഞ്ഞു പുലര്‍ കാലമായ്
കാര്‍മുകില്‍ പോയ്‌ മറഞ്ഞു മധുമാസമായ്

തേന്‍ മൊഴീ പോരൂ വേഗം സ്നേഹഗീതങ്ങള്‍ പാടാന്‍
ഭാവുകങ്ങള്‍ നേരുവാനായ് പാരിജാതപ്പൂവും കൊണ്ടേ വാ(തേന്‍ മൊഴീ..)
മോതിരം മാറിയപ്പോള്‍ മോഹലതകള്‍ വിരിഞ്ഞു
പൂവും പൊന്നും ചാര്‍ത്തിപ്പോരും നേരത്തു്
പ്രാണഹര്‍ഷം ഉള്ളില്‍ പൂക്കുമ്പോള്‍
കുളിരായ്..നീ എന്നില്‍ ..
ഉണരുമാനിമിഷം അലിയുമനുനിമിഷം ഇണയുടെ കനവുകള്‍
സഫലമായ കാലം....
കുളിരിന്റെ കൂടുലഞ്ഞു പുലര്‍ കാലമായ്
കാര്‍മുകില്‍ പോയ്‌ മറഞ്ഞു മധുമാസമായ്

ആശകള്‍ പൂക്കും നേരം മാനസത്തോപ്പില്‍ ഉദയം
തേന്‍ ചൊടിയിലെ പൂമ്പൊടികളും പാല്‍മധുരക്കൂട്ടും കൊണ്ടേ വാ(ആശകള്‍ ...)
ആത്മാവിനുള്ളിലമൃതിന്‍ ചിമിഴൊന്നു ചിന്തി വീണു
താലി കെട്ടിക്കൂടെപ്പോരും നേരത്തും
താമസിക്കാന്‍ കൂടും കൂട്ടുമ്പോള്‍
കുളിരായ് നീ...എന്നില്‍ .....
പൊതിയുമാ നിമിഷമുണരുമനുനിമിഷം
ജീവനിലമൃതായ് നീയലിഞ്ഞ നേരം
(കുളിരിന്റെ കൂടുലഞ്ഞു....)

ŏru sĕṟuguḽirala alasaṁ pulgiyŏruṣassil
himagaṇamaṇiyŏru pūvinnidaḽinu kūṭṭāy
miḻi nīro...idaḽil paninīro
pūvinu kuḽiru koruvān pĕydu vīṇado
pularikkadirugaḽ vannu tŏṭṭadaḻagāy...

kuḽirinṟĕ kūḍulaññu pular kālamāy
kārmugil poy‌ maṟaññu madhumāsamāy
omale...ninnilĕn anurāga svaramuṇarnna neraṁ
kuḽirinṟĕ kūḍulaññu pular kālamāy
kārmugil poy‌ maṟaññu madhumāsamāy

ten mŏḻī porū vegaṁ snehagīdaṅṅaḽ pāḍān
bhāvugaṅṅaḽ neruvānāy pārijādappūvuṁ kŏṇḍe vā(ten mŏḻī..)
modiraṁ māṟiyappoḽ mohaladagaḽ viriññu
pūvuṁ pŏnnuṁ sārttipporuṁ nerattu്
prāṇaharṣaṁ uḽḽil pūkkumboḽ
kuḽirāy..nī ĕnnil ..
uṇarumānimiṣaṁ aliyumanunimiṣaṁ iṇayuḍĕ kanavugaḽ
saphalamāya kālaṁ....
kuḽirinṟĕ kūḍulaññu pular kālamāy
kārmugil poy‌ maṟaññu madhumāsamāy

āśagaḽ pūkkuṁ neraṁ mānasattoppil udayaṁ
ten sŏḍiyilĕ pūmbŏḍigaḽuṁ pālmadhurakkūṭṭuṁ kŏṇḍe vā(āśagaḽ ...)
ātmāvinuḽḽilamṛtin simiḻŏnnu sindi vīṇu
tāli kĕṭṭikkūḍĕpporuṁ nerattuṁ
tāmasikkān kūḍuṁ kūṭṭumboḽ
kuḽirāy nī...ĕnnil .....
pŏdiyumā nimiṣamuṇarumanunimiṣaṁ
jīvanilamṛtāy nīyaliñña neraṁ
(kuḽirinṟĕ kūḍulaññu....)