ഒരു ചന്തമുള്ള പൈങ്കിളിയെന്‍
നെഞ്ചിനുള്ളില്‍ കൂടുവച്ച
കഥ പറയാം ഞാന്‍
കുളിരമ്പിളിയും താരകളും
ഭൂമിയിലിറങ്ങിവന്ന കഥ പറയാം ഞാന്‍
മണിവീണ മീട്ടി വാ കൊച്ചുതെന്നലേ
കഥ കേട്ടെനിക്കൊരു സമ്മാനപ്പൂ-
ച്ചെണ്ടുമായി പോരാമോ നീ
വാസമുള്ള തെന്നലേ (ഒരു)
ഗാനസുമങ്ങള്‍ കോര്‍ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍...
(ഗാന)
ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും
മധുനികുഞ്ജമഞ്ജരിയില്‍
മിഴിനീരുപ്പുള്ള ജീവിതഗാഥ
പാടുന്നു ഞാന്‍ സ്വയംപ്രഭേ പ്രഭേ
(ഗാന...)
വിരഹഗാനം പാടിയലയും
ഒരു കിനാവിന്‍ ചാതകി ഞാന്‍
മരണം രുചിക്കാത്ത ജീവിതഗാഥ
പാടുന്നു ഞാന്‍ പ്രിയാ പ്രിയാ
(ഗാന...)