Oru saagaram

ഒരു സാഗരം
Work
Year
Language

ഒരു സാഗരം പോലിരമ്പുന്നോരാ
കുഞ്ഞുമനസ്സലയാഴിയോ...
ആളും തീജ്ജ്വാലയോ....(ഒരു സാഗരം ...)
മിഴിനീര്‍ മൊട്ടുകളേ ...വിടരാന്‍ വെമ്പുകയോ
ഒരു സാഗരം പോലേ......

തഴുകിയുറക്കുവാന്‍ താരാട്ടില്ല
അമ്മതന്നമൃതു് നുണഞ്ഞുമില്ലാ
കളിക്കൂട്ടുകാരുമായ്‌ കളിപറഞ്ഞാടുവാന്‍
കളിയൂഞ്ഞാല്‍ കെട്ടിയില്ലാ ..
കരഞ്ഞൊന്നുറങ്ങുമ്പോൾ കവിളിണ ചുംബിക്കാന്‍
അച്ഛനും കൂടെയില്ലാ..
മിഴിനീര്‍ മൊട്ടുകളേ...വിടരാന്‍ വെമ്പുകയോ

മനസ്സിലെ മോഹങ്ങള്‍ സ്വപ്നങ്ങളായ്
നിന്‍ കൈ തഴുകുവാന്‍ വന്നിരുന്നു
ഒരു ചിരിയോടവള്‍ ഉണരുമ്പോളമ്മയെ
അരികെ തിരഞ്ഞിരുന്നു
ഒരു തേങ്ങലോടെയാ മിഴിയീറനണിയുമ്പോള്‍
അമ്മയും കൂട്ടിനില്ലാ...
മിഴിനീര്‍ മൊട്ടുകളേ...വിടരാന്‍ വെമ്പുകയോ
(ഒരു സാഗരം .....)

ŏru sāgaraṁ polirambunnorā
kuññumanassalayāḻiyo...
āḽuṁ tījjvālayo....(ŏru sāgaraṁ ...)
miḻinīr mŏṭṭugaḽe ...viḍarān vĕmbugayo
ŏru sāgaraṁ pole......

taḻugiyuṟakkuvān dārāṭṭilla
ammadannamṛtu് nuṇaññumillā
kaḽikkūṭṭugārumāy‌ kaḽibaṟaññāḍuvān
kaḽiyūññāl kĕṭṭiyillā ..
karaññŏnnuṟaṅṅumboḽ kaviḽiṇa suṁbikkān
acchanuṁ kūḍĕyillā..
miḻinīr mŏṭṭugaḽe...viḍarān vĕmbugayo

manassilĕ mohaṅṅaḽ svapnaṅṅaḽāy
nin kai taḻuguvān vannirunnu
ŏru siriyoḍavaḽ uṇarumboḽammayĕ
arigĕ tiraññirunnu
ŏru teṅṅaloḍĕyā miḻiyīṟanaṇiyumboḽ
ammayuṁ kūṭṭinillā...
miḻinīr mŏṭṭugaḽe...viḍarān vĕmbugayo
(ŏru sāgaraṁ .....)