Oru raavu kondu

ഒരു രാവു കൊണ്ടു
Work
Year
Language

ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി
ഇനിയെന്നു കാണുമോമലേ വിടര്‍ന്ന നിന്‍ മുഖം
പറയാതെ പോയതെന്തേ
പിടയുമെന്നെ ഒന്നു കാണാന്‍ ഇനി വരില്ലേ

ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി

വളരുമ്പോഴും വിടരുമ്പോഴും
കണികണ്ടു ഞാന്‍ ഒരു ജീവിതം
ഇന്നെന്നിലേ മഴവില്ലുകള്‍
ജലരേഖയായു് മായുന്നുവോ
എങ്ങാണു നീ എന്നോമലേ

ഒരു രാവു് കൊണ്ടു് തീര്‍ന്നുവോ വസന്ത പഞ്ചമി

മോഹങ്ങളും സങ്കല്‍പ്പവും
വെറുമോര്‍മ്മയായു് മരുവുമ്പോഴും
കിളിപോയോരീ പൂഞ്ചില്ലയില്‍
ഒരു കാവലായു് കഴിയുന്നു ഞാന്‍
എന്നോമലേ എങ്ങാണു നീ

(ഒരു രാവു് കൊണ്ടു് )

ŏru rāvu് kŏṇḍu് tīrnnuvo vasanda pañjami
iniyĕnnu kāṇumomale viḍarnna nin mukhaṁ
paṟayādĕ poyadĕnde
piḍayumĕnnĕ ŏnnu kāṇān ini varille

ŏru rāvu് kŏṇḍu് tīrnnuvo vasanda pañjami

vaḽarumboḻuṁ viḍarumboḻuṁ
kaṇigaṇḍu ñān ŏru jīvidaṁ
innĕnnile maḻavillugaḽ
jalarekhayāyu് māyunnuvo
ĕṅṅāṇu nī ĕnnomale

ŏru rāvu് kŏṇḍu് tīrnnuvo vasanda pañjami

mohaṅṅaḽuṁ saṅgalppavuṁ
vĕṟumormmayāyu് maruvumboḻuṁ
kiḽiboyorī pūñjillayil
ŏru kāvalāyu് kaḻiyunnu ñān
ĕnnomale ĕṅṅāṇu nī

(ŏru rāvu് kŏṇḍu് )