Oru raappoo

ഒരു രാപ്പൂ
Work
Year
Language

ഒരു രാപ്പൂ പുല്ലുപായില്‍ നീ
വരതങ്ക തംബുരൂ വരൂ
ശിവഗംഗാതീര്‍ത്ഥം തേടുവാന്‍ ...

ഒരു പാവം വൈഗയായി ഞാന്‍
പ്രണയത്തിന്‍ ചന്ദനം തരാം
തിരുനെറ്റിക്കണ്ണേ കണ്മണീ

മഴനൂലുകളില്‍ മുല്ലമൊട്ടുമണികള്‍
മനസ്സോടൊരു മന്ത്രം മൊഴിഞ്ഞു
നിന്നെ ഞാനറിയും പോലെ
നമ്മില്‍ നാമലിയും പോലെ
കുരുന്നിളംപൂക്കള്‍ പറന്നു
ഓ..ഹ....ഹ

പുഴയോരക്കസവാല്‍ മൂടും
പുലര്‍കാലക്കുയിലായ്‌ പാടും
മണിമേഘത്തൂവല്‍ കുട ചൂടും
ചിറകോലും ചോളപ്പൂക്കള്‍
മുടിയോളം മുട്ടിന്നിടയില്‍
ഒളികണ്ണിട്ടിവളെ കളിയാക്കും

നിന്റെ കണ്ണകീ കുരുന്നുകാമുകീ
എന്‍ ചെറുചിലമ്പു മണി തരാം
എന്റെ മാർഗഴീ മഞ്ഞള്‍ തേന്‍തുളീ
എന്‍ മധുരമധുരമീനാക്ഷി നീ ....
ആ...ആ...ആ..ആ

ഹം..തുടുമിന്നല്‍ നിന്‍ചിരിയായി
തുടിതാളം മോഹനമായി
ഹിമശൃംഗം ശയ്യകളായ്‌ മാറി
ഒരു കൂവളദളമായ് ഹൃദയം
അതിലുതിരും മര്‍മ്മരതാളം
മനസ്സാകും ഡമരുഗമാകുമ്പോള്‍ ...

എന്റെ മൃണ്മയീ..വസന്തയാമിനീ
നിന്റെ ചെറുനിറമറുകു തരൂ
എന്റെ യാമിനി, പ്രിയരഞ്ജിനി
ഈ ജടയിലോഴുകും ഗംഗാനദി
(ഒരു രാപ്പൂ ...)

ŏru rāppū pullubāyil nī
varadaṅga taṁburū varū
śivagaṁgādīrtthaṁ teḍuvān ...

ŏru pāvaṁ vaigayāyi ñān
praṇayattin sandanaṁ tarāṁ
tirunĕṭrikkaṇṇe kaṇmaṇī

maḻanūlugaḽil mullamŏṭṭumaṇigaḽ
manassoḍŏru mandraṁ mŏḻiññu
ninnĕ ñānaṟiyuṁ polĕ
nammil nāmaliyuṁ polĕ
kurunniḽaṁpūkkaḽ paṟannu
o..ha....ha

puḻayorakkasavāl mūḍuṁ
pulargālakkuyilāy‌ pāḍuṁ
maṇimeghattūval kuḍa sūḍuṁ
siṟagoluṁ soḽappūkkaḽ
muḍiyoḽaṁ muṭṭinniḍayil
ŏḽigaṇṇiṭṭivaḽĕ kaḽiyākkuṁ

ninṟĕ kaṇṇagī kurunnugāmugī
ĕn sĕṟusilambu maṇi tarāṁ
ĕnṟĕ mārgaḻī maññaḽ tenduḽī
ĕn madhuramadhuramīnākṣi nī ....
ā...ā...ā..ā

haṁ..tuḍuminnal ninciriyāyi
tuḍidāḽaṁ mohanamāyi
himaśṛṁgaṁ śayyagaḽāy‌ māṟi
ŏru kūvaḽadaḽamāy hṛdayaṁ
adiludiruṁ marmmaradāḽaṁ
manassāguṁ ḍamarugamāgumboḽ ...

ĕnṟĕ mṛṇmayī..vasandayāminī
ninṟĕ sĕṟuniṟamaṟugu tarū
ĕnṟĕ yāmini, priyarañjini
ī jaḍayiloḻuguṁ gaṁgānadi
(ŏru rāppū ...)