Oru raajaa oru ṟaani

ഒരു രാജാ ഒരു റാണി
Year
Language

ഒരു രാജാ ഒരു റാണീ പ്രിയമോടെ ഇരുപേരും
സ്വപ്നങ്ങള്‍ പൂക്കും സാമ്രാജ്യം തന്നില്‍
മോഹങ്ങള്‍ തീര്‍ക്കും കൊട്ടാരമൊന്നില്‍
പണ്ടുപണ്ടൊന്നിച്ചു വാണിരുന്നു
ആഹാഹാഹാ... ഓഹൊഹൊഹോ
സ്വപ്നങ്ങള്‍ പൂക്കും സാമ്രാജ്യം തന്നില്‍
മോഹങ്ങള്‍ തീര്‍ക്കും കൊട്ടാരമൊന്നില്‍
പണ്ടുപണ്ടൊന്നിച്ചു വാണിരുന്നു

പൂന്തെന്നല്‍ വന്നു ചാമരം വീശി
പൂവുകള്‍ തൂകി വരവേല്‍ക്കേ
ലാവണ്യമെന്നും മാറാതെനില്‍ക്കേ
രാജാങ്കണത്തില്‍ എഴുന്നെള്ളു
ആനന്ദത്തേരില്‍ ..ആഹാ.. ഈറന്‍ നിലാവില്‍ -ഓഹൊ
പൊന്‍ പീലി ചൂടി ഒരുനൃത്തമാടി
നിര്‍വൃതിനീയരുളൂ

ശത്രുക്കള്‍ രാജ്യം പങ്കുവെച്ചാലും
വാഴണം നമ്മള്‍ പിരിയാതെ
ഒന്നിച്ചു മണ്ണില്‍ വാഴാന്‍ വിടില്ല
ഖഡ്ഗങ്ങള്‍ ഏന്തും ഇവര്‍ നമ്മെ
ഈമണ്ണിലല്ല നമ്മള്‍തന്‍ രാജ്യം
ഒന്നിച്ചു തേടാം വേറൊരു രാജ്യം
സ്വര്‍ഗ്ഗത്തിന്‍ ചാരുതയില്‍ ...

ŏru rājā ŏru ṟāṇī priyamoḍĕ iruberuṁ
svapnaṅṅaḽ pūkkuṁ sāmrājyaṁ tannil
mohaṅṅaḽ tīrkkuṁ kŏṭṭāramŏnnil
paṇḍubaṇḍŏnniccu vāṇirunnu
āhāhāhā... ohŏhŏho
svapnaṅṅaḽ pūkkuṁ sāmrājyaṁ tannil
mohaṅṅaḽ tīrkkuṁ kŏṭṭāramŏnnil
paṇḍubaṇḍŏnniccu vāṇirunnu

pūndĕnnal vannu sāmaraṁ vīśi
pūvugaḽ tūgi varavelkke
lāvaṇyamĕnnuṁ māṟādĕnilkke
rājāṅgaṇattil ĕḻunnĕḽḽu
ānandatteril ..āhā.. īṟan nilāvil -ohŏ
pŏn pīli sūḍi ŏrunṛttamāḍi
nirvṛtinīyaruḽū

śatrukkaḽ rājyaṁ paṅguvĕccāluṁ
vāḻaṇaṁ nammaḽ piriyādĕ
ŏnniccu maṇṇil vāḻān viḍilla
khaḍgaṅṅaḽ enduṁ ivar nammĕ
īmaṇṇilalla nammaḽtan rājyaṁ
ŏnniccu teḍāṁ veṟŏru rājyaṁ
svarggattin sārudayil ...