Oru premagaanam nee paadivaa kaatre

ഒരു പ്രേമഗാനം നീ പാടിവാ കാറ്റേ
Year
Language

ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ
സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ
അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ
ഇതിലേ വന്നേ പോ തിരുമധുരം തന്നേ പോ
(ഒരു പ്രേമ...)

അകരെ നില്‌ക്കണ സുന്ദരമാരന്‍
ചക്കിക്കൊത്തൊരു ചങ്കരനോ
പൂത്തിരിപോലൊരു കുസൃതിപ്പെണ്ണിനു
പുടവ കൊടുക്കാന്‍ വന്നവനോ
നീയറിയാതെ ഞാനറിയാതെ
കണ്ണാല്‍ ചൂണ്ടയിടുന്നവനോ
ആരുമാട്ടേ എന്തുമാട്ടേ
ഒരു കൈ നോക്കാം വന്നാട്ടേ
(ഒരു പ്രേമ...)

വാനിന്‍ ചെരുവില് വണ്ണാത്തിക്കിളി
വായാടിക്കിളി പാടുമ്പോള്‍
കളഭം ചാര്‍‌ത്തിയ മേഘം മലയുടെ
കവിളിലൊരുമ്മ കൊടുക്കുമ്പോള്‍
നിന്റെ മനസ്സിലും എന്റെ മനസ്സിലും
ഏതോ മോഹം തിരിനീട്ടി
കണ്ടതൊന്നും മിണ്ടണ്ടാ നീ
കന്നിസ്വപ്നം കൊയ്താട്ടേ
(ഒരു പ്രേമ...)

ŏru premagānaṁ nī pāḍi vā kāṭre
svararāgabuṣpaṅṅaḽ sūḍi vā kāṭre
anurāgasañjalayāy nī āḍi vā kāṭre
idile vanne po tirumadhuraṁ tanne po
(ŏru prema...)

agarĕ nil‌kkaṇa sundaramāran
sakkikkŏttŏru saṅgarano
pūttiribolŏru kusṛtippĕṇṇinu
puḍava kŏḍukkān vannavano
nīyaṟiyādĕ ñānaṟiyādĕ
kaṇṇāl sūṇḍayiḍunnavano
ārumāṭṭe ĕndumāṭṭe
ŏru kai nokkāṁ vannāṭṭe
(ŏru prema...)

vānin sĕruvil vaṇṇāttikkiḽi
vāyāḍikkiḽi pāḍumboḽ
kaḽabhaṁ sār‌ttiya meghaṁ malayuḍĕ
kaviḽilŏrumma kŏḍukkumboḽ
ninṟĕ manassiluṁ ĕnṟĕ manassiluṁ
edo mohaṁ tirinīṭṭi
kaṇḍadŏnnuṁ miṇḍaṇḍā nī
kannisvapnaṁ kŏydāṭṭe
(ŏru prema...)