Oru poovirannu

ഒരു പൂവിരന്നു
Year
Language

ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു
പിന്നെ പൂവനമൊന്നോടേ
കവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ

ഒരു പൂ ഒരു പൂ ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു
പിന്നെ പൂവനമൊന്നോടേ
കവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ

പുളി ചക്കാത്തിനു ഒളി ചക്കാത്തിനു വായല്ലോ തൻ ചന്തം
ചിലർക്കെപ്പോഴുമേ ഇനി എന്നിങ്ങനെ സുഖം ഭിക്ഷാപാത്രത്തിൽ
ഒരു പൂ ഒരു പൂ ..

അനാഥനാണെങ്കിലും അഗതിയാണെങ്കിലും
അഭിമാനം തൻ ധനം
അതുമില്ലാതാകിലോ
ഏതു വീടുമേ സത്രമാക്കിടും
എന്തിനുമേതിനും എന്നും കൈ നീട്ടും
നാം കൊടുത്താൽ മുഖം പൂവായിടും
നാം എതിർത്താൽ മുഖം തീയായിടും
പൂച്ചയായ് പിന്നെ മാറും പാൽ കുടിക്കും കണ്ണടക്കും

ഒരു സൂചി കടക്കുവാൻ ഇടം നൽകുമെങ്കിലോ
ഒരു തൂമ്പ കടത്തിടും മഹാ ബോറനാണവൻ (2)
നനഞ്ഞ മണ്ണിലേ പടം വരച്ചിടൂ
നന്മകൾ തന്നുടെ വിളനിലമതു ഭാവം
കൊടി പിടിക്കാൻ വകുപ്പുണ്ടാക്കണം
കളി കുരക്കൻ വരും ഉണ്ടാകണം
നാളെ നാളെ എന്നു കരുതിയതിനാൽ തലയ്ക്കും മീതെയായ്

ŏru pūvirannu adu kaiyyil vannu
pinnĕ pūvanamŏnnoḍe
kavarān kŏdiccu ŏru kuraṅṅaccan ārĕnnaṟiyāmo

ŏru pū ŏru pū ŏru pūvirannu adu kaiyyil vannu
pinnĕ pūvanamŏnnoḍe
kavarān kŏdiccu ŏru kuraṅṅaccan ārĕnnaṟiyāmo

puḽi sakkāttinu ŏḽi sakkāttinu vāyallo tan sandaṁ
silarkkĕppoḻume ini ĕnniṅṅanĕ sukhaṁ bhikṣābātrattil
ŏru pū ŏru pū ..

anāthanāṇĕṅgiluṁ agadiyāṇĕṅgiluṁ
abhimānaṁ tan dhanaṁ
adumillādāgilo
edu vīḍume satramākkiḍuṁ
ĕndinumedinuṁ ĕnnuṁ kai nīṭṭuṁ
nāṁ kŏḍuttāl mukhaṁ pūvāyiḍuṁ
nāṁ ĕdirttāl mukhaṁ tīyāyiḍuṁ
pūccayāy pinnĕ māṟuṁ pāl kuḍikkuṁ kaṇṇaḍakkuṁ

ŏru sūsi kaḍakkuvān iḍaṁ nalgumĕṅgilo
ŏru tūmba kaḍattiḍuṁ mahā boṟanāṇavan (2)
nanañña maṇṇile paḍaṁ varacciḍū
nanmagaḽ tannuḍĕ viḽanilamadu bhāvaṁ
kŏḍi piḍikkān vaguppuṇḍākkaṇaṁ
kaḽi kurakkan varuṁ uṇḍāgaṇaṁ
nāḽĕ nāḽĕ ĕnnu karudiyadināl talaykkuṁ mīdĕyāy