ഒരു പൂമുകുളംപോൽ
സിന്ദൂരകിരണങ്ങൾ മന്ദം തലോടിയെൻ
കണ്ണിമചിമ്മി തുളുമ്പിത്തുറന്നു
ഒരു പൂമുകുളംപോൽ
(ഒരു പൂമുകുളംപോൽ....)
വാനിലും നേരിയ തളിർവീശിയില്ലയെൻ
താരുണ്യം കുളിർകോരി നിന്നു
(വാനിലും....)
എന്തെന്തു സങ്കല്പ കേസരനാളങ്ങൾ...
എന്തെന്തു സങ്കല്പ കേസരനാളങ്ങൾ
തേൻകുടം ചൂടാനൊരുങ്ങി അതിൽ
താനേ പരാഗം തിളങ്ങി
(ഒരു പൂമുകുളംപോൽ....)
മുന്നിലും പിന്നിലും വിഷമുള്ളുവളരുന്ന-
തറിയാതെ അന്നു ഞാൻ നിന്നു
(മുന്നിലും...)
ഒരു നാളിൽ ഒരു മുള്ളിൽ ഇതൾ വിണ്ടുകീറി...
ഒരു നാളിൽ ഒരു മുള്ളിൽ ഇതൾ വിണ്ടുകീറിയെൻ
ചുടുചോര പുഴയായൊഴുകി അതിൽ
ഞാനെന്ന നൊമ്പരം മുഴുകി
(ഒരു പൂമുകുളംപോൽ....)