ആ....ആ....ഓ....ഓ...
ഒരു പൂമാരിതന്‍ കുളിരില്‍
തേന്‍തുള്ളികള്‍ കരളിൽ തൂകുവാന്‍...
കരളിൽ തൂകുവാന്‍ അണയൂ....
(ഒരു പൂമാരിതന്‍....)
ഇളംകാറ്റിലെങ്ങും തളിരാടവേ
നീർമേഘങ്ങള്‍ ഇഴ പാകീടവേ
ആത്മാവിലേതോ അല പായവേ...
(ഒരു പൂമാരിതന്‍....)
അഴിയുന്നു വിണ്ണിന്‍ ഉടയാടകള്‍
വിടര്‍ത്തുന്നു നാണം പുതുമഴവില്ലുകള്‍
പുളകങ്ങളാലേ ഉടല്‍ മൂടവേ...
(ഒരു പൂമാരിതന്‍....)