Oru poo viriyunna sukhamarinyanyau

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
Work
Year
Language

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നു
ദൂരെ വീണ്ടും പാടുന്നു
(ഒരു പൂ)

വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണ്ണമരാളങ്ങളായിരുന്നു...
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നു...
എല്ലാം എല്ലാം നാം മറന്നു
(ഒരു പൂ)

രാവിന്‍റെ നീലക്കടമ്പുകള്‍‌തോറും
താരകപ്പൂക്കള്‍ വിരിഞ്ഞു...
യവനികയ്ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിര്‍ക്കുന്നതറിഞ്ഞു....
എല്ലാം എല്ലാം നാം മറന്നു
(ഒരു പൂ)

ŏru pū viriyunna sukhamaṟiññu
naṟumaññurugunna layamaṟiññu
uṇarū uṇarū yamune uṇarū
edo muraḽiga pāḍunnu
dūrĕ vīṇḍuṁ pāḍunnu
(ŏru pū)

varṇṇaṅṅaḽ nĕyyuṁ manassilĕ mohaṅṅaḽ
svarṇṇamarāḽaṅṅaḽāyirunnu...
avayuḍĕ īṟan dūvalttuḍippil
anubhavamandraṅṅaḽuṇarnnu...
ĕllāṁ ĕllāṁ nāṁ maṟannu
(ŏru pū)

rāvinṟĕ nīlakkaḍambugaḽ‌toṟuṁ
tāragappūkkaḽ viriññu...
yavanigaykkappuṟaṁ janmaṁ kŏdikkuṁ
yadugulaṁ taḽirkkunnadaṟiññu....
ĕllāṁ ĕllāṁ nāṁ maṟannu
(ŏru pū)