Oru ponkinaavinre

ഒരു പൊൻകിനാവിന്റെ
Year
Language

ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍
തുടി തുള്ളിയാടും ജീവിതമേ...(ഒരു പൊന്‍കിനാവിന്റെ....)
ഒരു മാത്രയെങ്ങാനും പിടിവിട്ടു പോയെന്നാല്‍
അടി തെറ്റി വീഴും താരകമേ...ഹോയ്..
പലവഴി പാഞ്ഞണയും ചുടു കലികാലക്കാറ്റില്‍
വെറുമൊരു മൺതരിയായ് സ്വയം ഇടറി നടക്കുകയോ
ഒരു കാണാക്കൈച്ചരടില്‍ ഇനി ആരോ കോർത്തെറിയും
ചെറു കാനല്‍പമ്പരമായ് ഹേയ്...ഹേയ്...
(ഒരു പൊന്‍കിനാവിന്റെ..)

ഓരോ മോഹങ്ങള്‍... ഹേയ്...നെഞ്ചില്‍ കെട്ടുന്നു
മായാജാലപ്പീലിക്കൊട്ടാരം
എന്തോ നേടാനും ഓ...ഏതോ നേടാനും
മായാമന്ത്രത്തൂവല്‍ക്കൊട്ടാരം
കാലം വീശും കോടക്കാറ്റേറ്റായുന്നൂ
കാണാക്കണ്ണില്‍ കുഞ്ഞോളത്തില്‍ താഴുന്നൂ..
വര്‍ണ്ണങ്ങള്‍ ചാലിക്കും വാടാപ്പൂക്കൂടാരം
അടിമുടി ഇടയുമൊരരിയുടെയിടയിലെ മനസ്സിനു പരിഹാസം
(ഒരു പൊന്‍കിനാവിന്റെ.....)

ഓരോ വേഷങ്ങള്‍ ഓരോ ഭാവങ്ങള്‍
ആരും കാണാ കള്ള തന്ത്രങ്ങള്‍
ഓരോ കോലങ്ങള്‍ ഓരോ ജാലങ്ങള്‍
താനേ തെന്നും ഞാണിന്മേല്‍ കളികള്‍
അന്നന്നുണ്ണാന്‍ അന്നം തേടാന്‍ അമ്പമ്പോ
ചില്ലിക്കാശിന്‍ എണ്ണം കൂട്ടാന്‍ അയ്യയ്യോ.....
തക്കിടികള്‍ തരികിടകള്‍ അക്കിടികള്‍ അലമുറകള്‍
അപകടമടിപെടും അതിനുടെയിടയിലെ മനസ്സിനു ശനിശാപം..

ഒരു പൊന്‍കിനാവിന്റെ നറുമിന്നലൂഞ്ഞാലില്‍
തുടി തുള്ളിയാടും ഓർമ്മകളേ....
ഇതുവഴി ഓടിവരൂ...കുളിരിന്‍ പീലിയുമായ്
കടമിഴി മൂടിടുമെന്‍ കനവിനൊരുമ്മ തരൂ...
നീയെന്‍ കിനാക്കളില്‍ ഇന്നേതോ വസന്തമായ്‌
നെഞ്ചില്‍ കൊളുത്തും ആരതികള്‍.....ഹ ഹ ഹാ....
(ഒരു പൊന്‍കിനാവിന്റെ..)

ŏru pŏnkināvinṟĕ naṟuminnalūññālil
tuḍi tuḽḽiyāḍuṁ jīvidame...(ŏru pŏnkināvinṟĕ....)
ŏru mātrayĕṅṅānuṁ piḍiviṭṭu poyĕnnāl
aḍi tĕṭri vīḻuṁ tāragame...hoy..
palavaḻi pāññaṇayuṁ suḍu kaligālakkāṭril
vĕṟumŏru maṇdariyāy svayaṁ iḍaṟi naḍakkugayo
ŏru kāṇākkaiccaraḍil ini āro korttĕṟiyuṁ
sĕṟu kānalbambaramāy hey...hey...
(ŏru pŏnkināvinṟĕ..)

oro mohaṅṅaḽ... hey...nĕñjil kĕṭṭunnu
māyājālappīlikkŏṭṭāraṁ
ĕndo neḍānuṁ o...edo neḍānuṁ
māyāmandrattūvalkkŏṭṭāraṁ
kālaṁ vīśuṁ koḍakkāṭreṭrāyunnū
kāṇākkaṇṇil kuññoḽattil tāḻunnū..
varṇṇaṅṅaḽ sālikkuṁ vāḍāppūkkūḍāraṁ
aḍimuḍi iḍayumŏrariyuḍĕyiḍayilĕ manassinu parihāsaṁ
(ŏru pŏnkināvinṟĕ.....)

oro veṣaṅṅaḽ oro bhāvaṅṅaḽ
āruṁ kāṇā kaḽḽa tandraṅṅaḽ
oro kolaṅṅaḽ oro jālaṅṅaḽ
tāne tĕnnuṁ ñāṇinmel kaḽigaḽ
annannuṇṇān annaṁ teḍān ambambo
sillikkāśin ĕṇṇaṁ kūṭṭān ayyayyo.....
takkiḍigaḽ tarigiḍagaḽ akkiḍigaḽ alamuṟagaḽ
abagaḍamaḍibĕḍuṁ adinuḍĕyiḍayilĕ manassinu śaniśābaṁ..

ŏru pŏnkināvinṟĕ naṟuminnalūññālil
tuḍi tuḽḽiyāḍuṁ ormmagaḽe....
iduvaḻi oḍivarū...kuḽirin pīliyumāy
kaḍamiḻi mūḍiḍumĕn kanavinŏrumma tarū...
nīyĕn kinākkaḽil innedo vasandamāy‌
nĕñjil kŏḽuttuṁ āradigaḽ.....ha ha hā....
(ŏru pŏnkināvinṟĕ..)