ഒരുപനിനീര്‍പ്പൂവിന്നുള്ളിലുറങ്ങീ ഞാന്‍
ഒരുരാക്കിളിപാടിയ പാട്ടില്‍ ഉണര്‍ന്നൂ ഞാന്‍
വനദേവതമാര്‍ നൃത്തം വയ്ക്കും വള്ളിപ്പടര്‍പ്പുകളില്‍
നിലാവുനിന്നു കൊളുത്തിയ പൂത്തിരി കെടാന്‍ തുടങ്ങുമ്പോള്‍
വസന്തരജനിയില്‍ വരുമവനരികില്‍ മധുരസ്വപ്നവുമായ്
മണിയറയുടെ വാതിലില്‍ മധുവിധുവിന്‍ കോവിലില്‍
ഒരുപുളകപ്പൂത്താലവുമായ് ഒരുങ്ങിനില്‍പ്പൂ ഞാന്‍
തളിരണിമെത്തയിലടുത്തിരുന്നൊരു തംബുരുമീട്ടാം ഞാന്‍
കവിളിന്നിതളില്‍ കൈവിരല്‍ കൊണ്ടൊരു കളം വരയ്ക്കും ഞാന്‍
മനസ്സില്‍ മലര്‍മഴ ചൊരിയും രമണനു വിരുന്നൊരുക്കും ഞാന്‍