Oru padam tedi

ഒരു പദം തേടി
Year
Language

ഒരു പദം തേടി, ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി

(ഒരു പദം...)

പടിയിറങ്ങും വെളിച്ചമാണെന്നുള്ളില്‍
പതിതപുഷ്‌പങ്ങള്‍ തന്‍ നൊമ്പരങ്ങളും
കുരിശു പേറുന്ന ജീവിതം ചൂടിയ
തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും

(ഒരു പദം...)

പുഴതന്‍ സംഗീതം കേള്‍ക്കാനുഴറുന്ന
അഴകിന്‍ ചില്ലുപാത്രത്തിലെ മത്സ്യം ഞാന്‍
കളവുപോയ തന്‍ ഗാനത്തെ, കൂടിന്റെ
അഴികള്‍ക്കപ്പുറം തേടുന്ന പക്ഷി ഞാന്‍

(ഒരു പദം...)

ŏru padaṁ teḍi, īṇaṅṅaḽ teḍi
karaḽilĕ mūgaduḥkhaṅṅaḽ nilkkĕ
akṣaraṅṅaḽĕ tŏṭṭuviḽiccu ñān
agnibuṣ‌paṅṅaḽĕ tŏṭṭuṇartti

(ŏru padaṁ...)

paḍiyiṟaṅṅuṁ vĕḽiccamāṇĕnnuḽḽil
padidabuṣ‌paṅṅaḽ tan nŏmbaraṅṅaḽuṁ
kuriśu peṟunna jīvidaṁ sūḍiya
tirumuṟivinṟĕ kuṅgumappūkkaḽuṁ

(ŏru padaṁ...)

puḻadan saṁgīdaṁ keḽkkānuḻaṟunna
aḻagin sillubātrattilĕ matsyaṁ ñān
kaḽavuboya tan gānattĕ, kūḍinṟĕ
aḻigaḽkkappuṟaṁ teḍunna pakṣi ñān

(ŏru padaṁ...)