Oru paattaay

ഒരു പാട്ടായ്
Work
Year
Language

ഒരു പാട്ടായ് നിന്റെ നെഞ്ചില്‍
തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍ (ഒരു പാട്ടായ്.....)
പകല്‍ മായും നിറക്കൂട്ടില്‍
മിഴിയെറിയുന്നൊരേകാന്ത പ്രിയതാരമേ
ഒരു പാട്ടായ് നിന്റെ നെഞ്ചില്‍
തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍

വെയിൽത്തുമ്പികള്‍ മൂളും മൃദുമന്ത്രണം പോല്‍
അതിലോലമെന്‍ മനവീണയില്‍ (വെയിൽത്തുമ്പികള്‍....)
കളിയായ്‌ നീ മൊഴിഞ്ഞ വാക്കുകള്‍
കരളകം തൊട്ടൊരാ നോക്കുകള്‍
സ്വരമണിഞ്ഞണയുന്നൊരോര്‍മ്മകള്‍.......
ഒരു പാട്ടായ് നിന്റെ നെഞ്ചില്‍
തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍

നിറവേനലില്‍ തൂവും മഴനൂലുപോലെ
ഒരു കുമ്പിള്‍ കുളിര്‍ തന്ന മേഘമേ...(നിറവേനലില്‍.....)
മലർ വീണ നിനവിന്റെ ചില്ലകള്‍
മുകുളങ്ങള്‍ തേടുന്ന മാത്രകള്‍
നിറമണിഞ്ഞുണരുന്ന വേളകള്‍.....
(ഒരു പാട്ടായ്.....)

ŏru pāṭṭāy ninṟĕ nĕñjil
ten maḻa polĕ pŏḻiyunna rasadhāra ñān (ŏru pāṭṭāy.....)
pagal māyuṁ niṟakkūṭṭil
miḻiyĕṟiyunnŏregānda priyadārame
ŏru pāṭṭāy ninṟĕ nĕñjil
ten maḻa polĕ pŏḻiyunna rasadhāra ñān

vĕyilttumbigaḽ mūḽuṁ mṛdumandraṇaṁ pol
adilolamĕn manavīṇayil (vĕyilttumbigaḽ....)
kaḽiyāy‌ nī mŏḻiñña vākkugaḽ
karaḽagaṁ tŏṭṭŏrā nokkugaḽ
svaramaṇiññaṇayunnŏrormmagaḽ.......
ŏru pāṭṭāy ninṟĕ nĕñjil
ten maḻa polĕ pŏḻiyunna rasadhāra ñān

niṟavenalil tūvuṁ maḻanūlubolĕ
ŏru kumbiḽ kuḽir tanna meghame...(niṟavenalil.....)
malar vīṇa ninavinṟĕ sillagaḽ
muguḽaṅṅaḽ teḍunna mātragaḽ
niṟamaṇiññuṇarunna veḽagaḽ.....
(ŏru pāṭṭāy.....)