ഒരു പാദസരം തരു മൈനേ.....
ഒരു പാദസരം തരു മൈനേ....
തിരുവാതിര നോറ്റൊരു മൈനേ...
ഇളംതളിര്‍ ചാന്താടി.....ഇലഞ്ഞിമേല്‍ ചേക്കേറി
ഇലക്കൂടു കൂട്ടാന്‍ വരുന്നോ...
ഇളനീര്‍ നിലാവില്‍ വരുന്നോ.....
(ഒരു പാദസരം....)
പൂവണിക്കാർകുഴലീ....പൂമണിത്തെല്ലഴകീ
പാവാടപ്രായം വന്നില്ലേ....ഹോ..ഹോ...
ദൂരെനിന്നാരാരെ മാരനെ കൊണ്ടോരും
കല്യാണക്കാലം വന്നല്ലോ
അവനാരെക്കൊണ്ടു വരും
പുഴ കസവിന്‍ സാരി തരും
കനവു കാണാന്‍ കവിത പാടാന്‍
അരികെ ഞാനുണ്ടേ....
ഒരു പാദസരം തരു മൈനേ....
(ഒരു പാദസരം....)
മഞ്ഞളും മല്ലികയും താമരത്തൂവെയിലും.....
ആമാടപ്പണ്ടം തന്നൂല്ലോ...ഓ..ഓ...
ആലിലപ്പൂപ്പന്തല്‍ ആലോലം നീരാട്ടു്
താലത്തില്‍ തങ്കപ്പൂത്താലി
മഴവില്ലിന്‍ മയിലാഞ്ചി
മുടി മെടയാന്‍ മൂവന്തി
കുരവയുണ്ടേ...കുഴലുമുണ്ടേ...
കുരുന്നു മുല്ലകളും.....
ഒരു പാദസരം തരു മൈനേ....
(ഒരു പാദസരം....)