Oru nyaarambippolum

ഒരു ഞരമ്പിപ്പോഴും
Work
Year
Language

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ-
ന്നൊരില തന്റെ ചില്ലയോടോതി
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി

ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെ ഒരു കോണില്‍ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി

ഒരു കാടു ഭൂമിയില്‍ ബാക്കിയുണ്ടെ-
ന്നൊരു മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി

അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു
അവരുണര്‍ന്നപ്പോഴേ പുഴകള്‍ പാടി
വീണ്ടും തളിരിടും കരുണയും കാടും

പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി ഹാ!
പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ-
ന്നൊരില തന്റെ ചില്ലയോടോതി

ŏru ñarambippoḻuṁ paccayāyuṇḍĕ-
nnŏrila tanṟĕ sillayoḍodi
ŏrila kŏḻiyādĕyippoḻuṁ bākkiyĕ-
nnŏru silla kāṭrinoḍodi

ŏru silla kāṭril kuluṅṅādĕ nilppuṇḍĕ-
nnŏru maraṁ pakṣiyoḍodi
ŏru maraṁ vĕṭṭādĕ ŏru koṇil kāṇumĕ-
nnŏru kāḍu bhūmiyoḍodi

ŏru kāḍu bhūmiyil bākkiyuṇḍĕ-
nnŏru mala svandaṁ sūryanoḍodi
ŏru sūryaniniyuṁ kĕḍādĕyuṇḍĕnnu ñān
paḍarunna rātriyoḍodi

adugeṭṭu bhūmidan pīḍidarŏkkĕyuṁ
pulariyoḍŏppamuṇarnnu
avaruṇarnnappoḻe puḻagaḽ pāḍi
vīṇḍuṁ taḽiriḍuṁ karuṇayuṁ kāḍuṁ

pudusūryan maññinṟĕ taṁburu mīṭṭi hā!
pududāyi vākkuṁ manassuṁ
ŏru ñarambippoḻuṁ paccayāyuṇḍĕ-
nnŏrila tanṟĕ sillayoḍodi