Oru null bhasmamaay

ഒരു നുള്ള്‌ ഭസ്മമായ്‌
Work
Year
Language

രാരിരാരോ....രാരാരോ...രാരീരാരാരാരോ..രാരീരാരാരാരോ..
രാരീരാരാ രാരോ..രാരിരോ......

ഒരുനുള്ളു ഭസ്മമായ്‌ എരിതീയില്‍ നിന്നെന്റെ
അമ്മയെ ഞാനൊന്നു തൊട്ടു....(ഒരുനുള്ളു ഭസ്മമായ്‌...)
നെറ്റിമേല്‍ അമ്മയെ ഞാനൊന്നു തൊട്ടു...
(ഒരുനുള്ളു ഭസ്മമായ്‌...)

നീ തൊട്ടുതേച്ചതാണെൻ നാവിലാദ്യത്തെ
നോവിന്റെ തേനും വയമ്പും..(നീ തൊട്ടു..)
നെഞ്ചിലെ തീയില്‍ തിളപ്പിച്ചു തന്നതാ-
ണന്നവും അമ്മിഞ്ഞപ്പാലും...
അന്നവും അമ്മിഞ്ഞപ്പാലും...
അമ്മേ...അമ്മേ...ആദ്യാക്ഷരത്തിന്റെ നന്മേ...
(ഒരുനുള്ളു ഭസ്മമായ്‌...)

നീയെന്നുമെന്റെയീ നോവിന്റെ സന്ധ്യയില്‍
സൂര്യപരാഗമായ്ത്തീരും (നീയെന്നുമെന്റെയീ...)
എന്റെ മൺകൂരയില്‍ കൊളുത്തിവെയ്ക്കാനൊരു
നെയ്ത്തിരി നാളമായ്ത്തീരും
അമ്മേ...അമ്മേ...ആരും കൊതിക്കുന്ന നന്മേ....
(ഒരുനുള്ളു ഭസ്മമായ്‌...)

rārirāro....rārāro...rārīrārārāro..rārīrārārāro..
rārīrārā rāro..rāriro......

ŏrunuḽḽu bhasmamāy‌ ĕridīyil ninnĕnṟĕ
ammayĕ ñānŏnnu tŏṭṭu....(ŏrunuḽḽu bhasmamāy‌...)
nĕṭrimel ammayĕ ñānŏnnu tŏṭṭu...
(ŏrunuḽḽu bhasmamāy‌...)

nī tŏṭṭudeccadāṇĕn nāvilādyattĕ
novinṟĕ tenuṁ vayambuṁ..(nī tŏṭṭu..)
nĕñjilĕ tīyil tiḽappiccu tannadā-
ṇannavuṁ ammiññappāluṁ...
annavuṁ ammiññappāluṁ...
amme...amme...ādyākṣarattinṟĕ nanme...
(ŏrunuḽḽu bhasmamāy‌...)

nīyĕnnumĕnṟĕyī novinṟĕ sandhyayil
sūryabarāgamāyttīruṁ (nīyĕnnumĕnṟĕyī...)
ĕnṟĕ maṇgūrayil kŏḽuttivĕykkānŏru
nĕyttiri nāḽamāyttīruṁ
amme...amme...āruṁ kŏdikkunna nanme....
(ŏrunuḽḽu bhasmamāy‌...)