Oru nokku kaanaan

ഒരു നോക്കു കാണാന്‍
Year
Language

ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
അറിയാതെന്നുള്ളം തുടിക്കുന്നു
ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു

അഴികള്‍ക്കുള്ളില്‍ ചിറകടിക്കും
ഇണക്കിളിയുടെ വേദന അറിയൂ നീ..(അഴികള്‍ക്കുള്ളില്‍ ..)
ഉടലില്‍ പാതിയായ് ഉയിരില്‍ പാതിയായ്
ഉള്ളിലിരുന്നെൻ ദേവാ.....
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു

വരുമെന്നോര്‍ത്തു കാത്തിരുന്നു
ഇരുള്‍പ്പാതയിലെന്നെ നീ തേടി വന്നു..(വരുമെന്നോര്‍ത്തു...)
കനവിന്‍ പൂവുകള്‍ കരിയും നേരമെന്‍
കരളിന്‍ തേങ്ങല്‍ നീ കേട്ടില്ലേ....
ആ...ആ.....ആ....
(നിന്നെ ഒരു നോക്കു കാണാന്‍ ...)

ŏru nokku kāṇān kŏdikkunnu
ŏru vākku keḽkkān kŏdikkunnu
ninnĕ ŏru nokku kāṇān kŏdikkunnu
ninṟĕ ŏru vākku keḽkkān kŏdikkunnu
aṟiyādĕnnuḽḽaṁ tuḍikkunnu
ñān aḻalinṟĕ kaiyil padikkunnu
ninnĕ ŏru nokku kāṇān kŏdikkunnu
ninṟĕ ŏru vākku keḽkkān kŏdikkunnu

aḻigaḽkkuḽḽil siṟagaḍikkuṁ
iṇakkiḽiyuḍĕ vedana aṟiyū nī..(aḻigaḽkkuḽḽil ..)
uḍalil pādiyāy uyiril pādiyāy
uḽḽilirunnĕn devā.....
ninnĕ ŏru nokku kāṇān kŏdikkunnu
ninṟĕ ŏru vākku keḽkkān kŏdikkunnu

varumĕnnorttu kāttirunnu
iruḽppādayilĕnnĕ nī teḍi vannu..(varumĕnnorttu...)
kanavin pūvugaḽ kariyuṁ neramĕn
karaḽin deṅṅal nī keṭṭille....
ā...ā.....ā....
(ninnĕ ŏru nokku kāṇān ...)