ഒരു നവയുഗമേ കാണ്മു നാം
ഉടനൊരു നവയുഗമേ കാണ്മു നാം
പഴമകളെല്ലാം മാഞ്ഞുപോയിതാ
പുതുമകളുദയം ചെയ്തുപോയ്
അണിചേര്‍ന്നിതുപോലെ പോകുക നാം
വിജയം കാണാറായി
ആനന്ദചന്ദ്രന്‍ തെളിയുന്നു നീളെ
ഓ.....
തെളിയുന്നിതാശാ കിരണങ്ങളാലെ
ലോകം ആ ജയമാര്‍ന്നിടും പോക നാം
തെളിമയുമില്ല പെരുമയുമില്ലാ
ഒരുപോലെയെല്ലാരുമേ
സമതയിലെല്ലാം കാണ്മു നാം
പഴമകളെല്ലാം മാഞ്ഞുപോയിതാ
പുതുമകളുദയം ചെയ്തുപോയ്
ഒരു നവയുഗമേ കാണ്മു നാം
ഉടനൊരു നവയുഗമേ കാണ്മു നാം
ഓ.....