ഒരു നറുപുഷ്പമായ് എൻനേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൌനം
(ഒരു നറുപുഷ്പമായ്)
മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ മുളപാടി
പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്)
ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലേ പക്ഷീ
(ഒരു നറുപുഷ്പമായ്)
ഒരു നറുപുഷ്പമായ്
Work
Year
Language
ŏru naṟubuṣpamāy ĕnnerkk nīḽunna
miḻimunayāruḍedāvāṁ
ŏru mañjuharṣamāy ĕnnilttuḽumbunna
ninavugaḽārĕyorttāvāṁ
aṟiyillĕnikkaṟiyilla
paṟayunnu sandhyadan maൌnaṁ
(ŏru naṟubuṣpamāy)
maḻayuḍĕ tandrigaḽ mīṭṭininnāgāśaṁ
madhuramāyārdramāy pāḍi
aṟiyātta kanyadan nerkkĕḻuṁ gandharvva
praṇayattin saṁgīdaṁ polĕ
puḻabāḍi tīrattĕ muḽabāḍi
pūvaḽḽikkuḍililĕ kuyilugaḽ pāḍi
(ŏru naṟubuṣpamāy)
ŏrunirvṛtiyilī bhūmidan māṟil vīṇuruguṁ
trisandhyayuṁ māññu
nĕṟugayil nāḽaṅṅaḽ sārttuṁ sirādugaḽ
yamunayil nīndugayāyi
paṟayādĕ nī poyadaṟiyādĕ keḻunnu
śarabañjarattile pakṣī
(ŏru naṟubuṣpamāy)