Oru nadeedeerattil

ഒരു നദീതീരത്തില്‍
Year
Language

ഒരു നദീതീരത്തിൽ
ഒരു കുന്നിന്നോരത്തിൽ
ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം (ഒരു നദീ)
മണ്ണിനാൽ തറ കെട്ടി
മാന്തോലാൽ മറ കെട്ടി
മയിലിന്റെ പീലിയാല്‍ ഓല നിരത്തി
ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം
ഓ...ഓ...ങും...

അടിമുടി പൂത്തൊരു പൂമരച്ചോട്ടിൽ
ഈ രാഗമന്ദിരം തീർത്തു വെയ്ക്കാം( അടിമുടി)
കന്നി പിറക്കുമ്പോൾ
കാട്ടിൽ നിന്നെൻ കൈയ്യാൽ
കനകം വിളയിച്ചു കാഴ്ച വയ്ക്കാം
ഓ...ഓ...ങും...

ആയിരമായിരം തങ്കക്കിനാക്കളാൽ
ആ വീട്ടിനുള്ളിൽ ഞാൻ മോടി തീര്‍ക്കും (ആയിരമായിരം)
അതിനുള്ളിലെന്നും പ്രകാശത്തിനായെന്റെ
അനുരാഗ മണിദീപം ഞാൻ കൊളുത്തും
ഓ...ഓ...ങും...

ŏru nadīdīrattil
ŏru kunninnorattil
ŏrumiccu namukkŏru vīḍu kĕṭṭāṁ (ŏru nadī)
maṇṇināl taṟa kĕṭṭi
māndolāl maṟa kĕṭṭi
mayilinṟĕ pīliyāl ola niratti
ŏrumiccu namukkŏru vīḍu kĕṭṭāṁ
o...o...ṅuṁ...

aḍimuḍi pūttŏru pūmaraccoṭṭil
ī rāgamandiraṁ tīrttu vĕykkāṁ( aḍimuḍi)
kanni piṟakkumboḽ
kāṭṭil ninnĕn kaiyyāl
kanagaṁ viḽayiccu kāḻsa vaykkāṁ
o...o...ṅuṁ...

āyiramāyiraṁ taṅgakkinākkaḽāl
ā vīṭṭinuḽḽil ñān moḍi tīrkkuṁ (āyiramāyiraṁ)
adinuḽḽilĕnnuṁ pragāśattināyĕnṟĕ
anurāga maṇidībaṁ ñān kŏḽuttuṁ
o...o...ṅuṁ...