Oru naaloru kuttatti

ഒരു നാളൊരു കുട്ടത്തി
Year
Language

ഒരു നാളൊരു കുട്ടത്തി പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
കിളിമുട്ട വിരിഞ്ഞെത്തി അഴകേറിയ മാടപ്രാക്കള്‍
ചിറകിന്‍ ചൂടേകിയവള്‍ കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി

തുണയോടെ കിടാങ്ങള്‍ക്കന്നവള്‍ ഇണകളെയും നല്‍കി
അവരേടൊത്തങ്ങിനെ നാളുകള്‍ സുഖകരനമായി നീങ്ങി
(തുണയോടെ കിടാങ്ങള്‍ക്കന്നവള്‍ )
പുറവേലിയില്‍ മാടപ്രാവിന്‍ ചെറുകൂട്ടുകുടുംബകുലം
നവനാടകമാടിയനേരം വേടന്‍ വല വീശലായി
നറുവെണ്ണകുടുമ്മയിലേറ്റാല്‍ താനേയുരുകില്ലയോ (2)
സന്തോഷങ്ങള്‍ക്കില്ലേ തുമ്പപ്പൂ സന്താപങ്ങള്‍ക്കില്ലേ ഇമ്പപ്പൂ ആ (2)

ഒരു നാളൊരു കുട്ടത്തി പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു

ഒരു നാളൊരു പ്രാപ്പിടിയെന്‍ കെണി അവരുടെ മേല്‍ വീണൂ
പലപാടു പറന്നവരങ്ങിനെ തമ്മിലകന്നേ പോയി
(ഒരു നാളൊരു പ്രാപ്പിടിയെന്‍ )
ചിതലേറിയ മോഹം താങ്ങി ഹതിയേറ്റൊരു മാതൃമനം
ചെറുമക്കളെ ഓര്‍ത്തു പിടഞ്ഞു നോവിന്‍റെ തുലാസു പോല്‍
കഥയങ്ങിനെ പോവുകയല്ലോ കാണാമിനിയേവനും (2)
മഞ്ഞിന്‍ തുള്ളിയ്ക്കുണ്ടോ മട്ടിപ്പൂ മംഗല്യങ്ങള്‍ക്കുണ്ടോ മത്താപ്പൂ (2)

ഒരു നാളൊരു കുട്ടത്തി പുറവേലിപ്പത്തല്‍ തുമ്പില്‍
ചെറുകൂടൊന്നുണ്ടാക്കി കിളിമുട്ടയിലടയുമിരുന്നു
കിളിമുട്ട വിരിഞ്ഞെത്തി അഴകേറിയ മാടപ്രാക്കള്‍
ചിറകിന്‍ ചൂടേകിയവള്‍ കുഞ്ഞുങ്ങളെ ഊട്ടി വളര്‍ത്തി (4)

ŏru nāḽŏru kuṭṭatti puṟavelippattal tumbil
sĕṟugūḍŏnnuṇḍākki kiḽimuṭṭayilaḍayumirunnu
kiḽimuṭṭa viriññĕtti aḻageṟiya māḍaprākkaḽ
siṟagin sūḍegiyavaḽ kuññuṅṅaḽĕ ūṭṭi vaḽartti

tuṇayoḍĕ kiḍāṅṅaḽkkannavaḽ iṇagaḽĕyuṁ nalgi
avareḍŏttaṅṅinĕ nāḽugaḽ sukhagaranamāyi nīṅṅi
(tuṇayoḍĕ kiḍāṅṅaḽkkannavaḽ )
puṟaveliyil māḍaprāvin sĕṟugūṭṭuguḍuṁbagulaṁ
navanāḍagamāḍiyaneraṁ veḍan vala vīśalāyi
naṟuvĕṇṇaguḍummayileṭrāl tāneyurugillayo (2)
sandoṣaṅṅaḽkkille tumbappū sandābaṅṅaḽkkille imbappū ā (2)

ŏru nāḽŏru kuṭṭatti puṟavelippattal tumbil
sĕṟugūḍŏnnuṇḍākki kiḽimuṭṭayilaḍayumirunnu

ŏru nāḽŏru prāppiḍiyĕn kĕṇi avaruḍĕ mel vīṇū
palabāḍu paṟannavaraṅṅinĕ tammilaganne poyi
(ŏru nāḽŏru prāppiḍiyĕn )
sidaleṟiya mohaṁ tāṅṅi hadiyeṭrŏru mātṛmanaṁ
sĕṟumakkaḽĕ orttu piḍaññu novinṟĕ tulāsu pol
kathayaṅṅinĕ povugayallo kāṇāminiyevanuṁ (2)
maññin duḽḽiykkuṇḍo maṭṭippū maṁgalyaṅṅaḽkkuṇḍo mattāppū (2)

ŏru nāḽŏru kuṭṭatti puṟavelippattal tumbil
sĕṟugūḍŏnnuṇḍākki kiḽimuṭṭayilaḍayumirunnu
kiḽimuṭṭa viriññĕtti aḻageṟiya māḍaprākkaḽ
siṟagin sūḍegiyavaḽ kuññuṅṅaḽĕ ūṭṭi vaḽartti (4)