Oru muttu veendum kolinyanyau

ഒരു മുത്തു വീണ്ടും കൊഴിഞ്ഞു
Year
Language

ഒരു മുത്തു വീണ്ടും കൊഴിഞ്ഞു - കാലം
ഒരു ചിപ്പി കൂടി തകര്‍ത്തു
മയ്യത്തുകട്ടിലില്‍ ഒരു ജീവിതം കൂടി
ഉണരാത്ത നിദ്രയില്‍ വീണു

വിങ്ങിപ്പിടയും ഹൃദയവുമായ്
വിഷാദഗാനം പോലെ
മനസ്സിലെ അടഞ്ഞ വാതിലിനുള്ളില്‍
മരവിയ്ക്കുകയല്ലേ - സ്നേഹം മരവിയ്ക്കുകയല്ലേ
മതങ്ങളേ മനസ്സാക്ഷികളില്‍ മതിലുകള്‍ തീര്‍ക്കും
മതങ്ങളേ പറയൂ പറയൂ..
ലാ ഇല്ലാഹ ഇല്ലള്ളാ.. ലാ ഇല്ലാഹ ഇല്ലള്ളാ..

കബറുകള്‍ ചിതകള്‍ ശവമഞ്ചങ്ങള്‍
കാലം പോയാല്‍ കുഴിമാടങ്ങള്‍
കലിമകള്‍ കൂദാശകള്‍ മന്ത്രങ്ങള്‍
കടമകള്‍ പലതല്ലേ എല്ലാം
പ്രഹസനമറയല്ലേ..
മതങ്ങളേ മനസ്സാക്ഷികളില്‍ പുകമറ‍ തീര്‍ക്കും
മതങ്ങളേ പറയൂ പറയൂ..
ലാ ഇല്ലാഹ ഇല്ലള്ളാ.. ലാ ഇല്ലാഹ ഇല്ലള്ളാ..
(ഒരു മുത്തു വീണ്ടും)

ŏru muttu vīṇḍuṁ kŏḻiññu - kālaṁ
ŏru sippi kūḍi tagarttu
mayyattugaṭṭilil ŏru jīvidaṁ kūḍi
uṇarātta nidrayil vīṇu

viṅṅippiḍayuṁ hṛdayavumāy
viṣādagānaṁ polĕ
manassilĕ aḍañña vādilinuḽḽil
maraviykkugayalle - snehaṁ maraviykkugayalle
madaṅṅaḽe manassākṣigaḽil madilugaḽ tīrkkuṁ
madaṅṅaḽe paṟayū paṟayū..
lā illāha illaḽḽā.. lā illāha illaḽḽā..

kabaṟugaḽ sidagaḽ śavamañjaṅṅaḽ
kālaṁ poyāl kuḻimāḍaṅṅaḽ
kalimagaḽ kūdāśagaḽ mandraṅṅaḽ
kaḍamagaḽ paladalle ĕllāṁ
prahasanamaṟayalle..
madaṅṅaḽe manassākṣigaḽil pugamaṟa tīrkkuṁ
madaṅṅaḽe paṟayū paṟayū..
lā illāha illaḽḽā.. lā illāha illaḽḽā..
(ŏru muttu vīṇḍuṁ)