Oru mohattin

ഒരു മോഹത്തിൻ
Work
Year
Language

ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി
കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ്
എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി..

സന്ധ്യപൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം
എൻ കവിളില്‍ നാണത്തിന്‍ കുങ്കുമച്ചായം
സന്ധ്യ പൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം
നിന്‍ കവിളില്‍ നാണത്തിൻ കുങ്കുമച്ചായം
അറിയാന്‍ ദാഹം പറയാൻ നാണം
അറിയാന്‍ ദാഹം പറയാന്‍ നാണം
നെഞ്ചിലുലഞ്ഞതു തന്നെ
കണ്ണില്‍ വിടര്‍ന്നതു പിന്നെ
മായുകയായ് പകല്‍ വാടുകയായ് മനം
വേണ്ടിനി നാടകം വാ ...
(..ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍..)

നീ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം
പൊന്‍ വസന്ത മേളത്തില്‍ ഞാനാടും നേരം
ഞാന്‍ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം
പൊന്‍ വസന്തമേളത്തില്‍ നീയാടും നേരം
കനവേ നിനവായ്‌ ഇരുളും ഒളിയായ്
താളമുണര്‍ത്തിയതാരോ
കാറ്റോ നിന്‍ നെടുവീര്‍പ്പോ
വാസന തൻ മണിമാളികയില്‍
മധുമാരി ചൊരിഞ്ഞവന്‍ നീ ..

(ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ ....)

ŏru mohattin kuḽiroḽaṅṅaḽ
ĕnnuḽḽattil niṟaññāḍi..
ŏru mohattin kuḽiroḽaṅṅaḽ
ĕnnuḽḽattil niṟaññāḍi
kāṭroḍuṁ kaḍavil pūṅgani sūḍuṁ vaniyāy
ĕn māṟoḍu sernnāḍi maṇamegān vā..
ŏru mohattin kuḽiroḽaṅṅaḽ
ĕnnuḽḽattil niṟaññāḍi..

sandhyabūtta neraṁ svarṇṇavĕyil pūraṁ
ĕn kaviḽil nāṇattin kuṅgumaccāyaṁ
sandhya pūtta neraṁ svarṇṇavĕyil pūraṁ
nin kaviḽil nāṇattin kuṅgumaccāyaṁ
aṟiyān dāhaṁ paṟayān nāṇaṁ
aṟiyān dāhaṁ paṟayān nāṇaṁ
nĕñjilulaññadu tannĕ
kaṇṇil viḍarnnadu pinnĕ
māyugayāy pagal vāḍugayāy manaṁ
veṇḍini nāḍagaṁ vā ...
(..ŏru mohattin kuḽiroḽaṅṅaḽ..)

nī viḍarnna pūvāy ten viḽambuṁ neraṁ
pŏn vasanda meḽattil ñānāḍuṁ neraṁ
ñān viḍarnna pūvāy ten viḽambuṁ neraṁ
pŏn vasandameḽattil nīyāḍuṁ neraṁ
kanave ninavāy‌ iruḽuṁ ŏḽiyāy
tāḽamuṇarttiyadāro
kāṭro nin nĕḍuvīrppo
vāsana tan maṇimāḽigayil
madhumāri sŏriññavan nī ..

(ŏru mohattin kuḽiroḽaṅṅaḽ ....)