Oru mohamundiri

ഒരു മോഹമുന്തിരി
Work
Language

ഒരു മോഹമുന്തിരി പൂത്തെന്നുള്ളില്‍
പൂന്തേന്‍ മൊഴിയാളേ
കരളില്‍ കുളിര്‍ ചൊരിഞ്ഞു കനവില്‍
കരിമീന്‍ മിഴിയാളെ

മിഴിപൂട്ടിനിന്നാലുമെന്മുന്നില്‍ നീയേ
രാസവിലാസിനി പ്രിയേ
പരിഭവമോ കള്ളനാണമോ നിന്‍ കവിളില്‍
കുങ്കുമപ്പൂക്കള്‍ വിടര്‍ത്തി
പൗരുഷമോ രാഗഭാവമോ നിന്നുള്ളില്‍
മധുരവികാരങ്ങളുണര്‍ത്തി

ഞാന്‍ കണ്ടസ്വപ്നങ്ങള്‍ നിന്‍ കണ്ണില്‍ പൂത്തല്ലോ
എന്റെ സ്വര്‍ഗ്ഗങ്ങളും നിന്നില്‍ ഞാന്‍ കണ്ടല്ലോ
യൗവനമോ മധുമാസമോ നിന്നെയിന്ന്
വേറൊരു രാധികയാക്കി
മാധവമോ മൃദുഹാസമോ നിന്നെയിന്ന്
വേറൊരു കാര്‍വര്‍ണ്ണനാക്കി?

ŏru mohamundiri pūttĕnnuḽḽil
pūnden mŏḻiyāḽe
karaḽil kuḽir sŏriññu kanavil
karimīn miḻiyāḽĕ

miḻibūṭṭininnālumĕnmunnil nīye
rāsavilāsini priye
paribhavamo kaḽḽanāṇamo nin kaviḽil
kuṅgumappūkkaḽ viḍartti
pauruṣamo rāgabhāvamo ninnuḽḽil
madhuravigāraṅṅaḽuṇartti

ñān kaṇḍasvapnaṅṅaḽ nin kaṇṇil pūttallo
ĕnṟĕ svarggaṅṅaḽuṁ ninnil ñān kaṇḍallo
yauvanamo madhumāsamo ninnĕyinn
veṟŏru rādhigayākki
mādhavamo mṛduhāsamo ninnĕyinn
veṟŏru kārvarṇṇanākki?