Oru mandragodi

ഒരു മന്ത്രകോടി
Year
Language

ഒരുമന്ത്രകോടിയുമായ് ഇന്നുഞാനെത്തിയപ്പോള്‍
അമലേ നിനക്കെന്തു തോന്നി?
ഇരുകരം നീട്ടിയെന്‍ പ്രിയതമന്‍ നല്‍കുന്ന
ഉപഹാരമാണെന്നു തോന്നി
ഉപഹാരമാണെന്നു തോന്നി

കരിവളയിട്ടൊരു കയ്യില്‍ ഞാന്‍ തൊട്ടപ്പോല്‍
കടലമ്മയ്ക്കെന്തു തോന്നി?
വിരല്‍തൊട്ടനേരമീ കൈകള്‍ വിറച്ചപ്പോള്‍
ഒരുപാവമാണെന്നു തോന്നി
ഒരുമന്ത്രകോടിയുമായ്....

ചൊരിമണല്‍ത്തിട്ടയില്‍ നമ്മള്‍ നടന്നപ്പോള്‍
തിരമാലയ്ക്കെന്തുതോന്നി?
കരവലയത്തിലീ ഉടല്‍ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍
ഒരു ധീരനാണെന്നു തോന്നി
ഒരു മന്ത്രകോടിയുമായ്.....

ŏrumandragoḍiyumāy innuñānĕttiyappoḽ
amale ninakkĕndu tonni?
irugaraṁ nīṭṭiyĕn priyadaman nalgunna
ubahāramāṇĕnnu tonni
ubahāramāṇĕnnu tonni

karivaḽayiṭṭŏru kayyil ñān dŏṭṭappol
kaḍalammaykkĕndu tonni?
viraldŏṭṭaneramī kaigaḽ viṟaccappoḽ
ŏrubāvamāṇĕnnu tonni
ŏrumandragoḍiyumāy....

sŏrimaṇalttiṭṭayil nammaḽ naḍannappoḽ
tiramālaykkĕndudonni?
karavalayattilī uḍal serttu nirttiyappoḽ
ŏru dhīranāṇĕnnu tonni
ŏru mandragoḍiyumāy.....