Oru malayude taalvarayil

ഒരു മലയുടെ താഴ്‌വരയില്‍
Year
Language

ഒരു മലയുടെ താഴ്വരയില്‍
ഒരു കാട്ടാറിന്‍ കരയില്‍
താമസിക്കാന്‍ മോഹമെനിക്കൊരു താപസനെപ്പോലെ
ഒരു താപസനെ പ്പോലെ

ആയിരം പൂക്കള്‍തന്‍ സൌരഭ പൂരം
ആയിരം കിളികള്‍ തന്‍ പ്രേമഗാനം
അലതല്ലുമ്പോല്‍ ആ വനഭൂവില്‍
അലയാനെനിക്കൊരു മോഹം
(ഒരു മലയുടെ താഴ്വരയില്‍..)

കാലമാകും കലമാനുറങ്ങും
കേളീമലര്‍വനമാണവിടം
ദു:ഖിതരാകും നരരറിയാത്തൊരു
സ്വര്‍ഗീയശാന്തി നിലയം
(ഒരു മലയുടെ താഴ്വരയില്‍..)

മരവുരി ചുറ്റിയ കാടുകള്‍ ചൊല്ലും
മര്‍മരമന്ത്രം കേള്‍ക്കാന്‍
പുലരിക്കാറ്റോടൊപ്പം പോയി
പൂജാമലരുകള്‍ നുള്ളാം
(ഒരു മലയുടെ താഴ്വരയില്‍..)

ŏru malayuḍĕ tāḻvarayil
ŏru kāṭṭāṟin karayil
tāmasikkān mohamĕnikkŏru tābasanĕppolĕ
ŏru tābasanĕ ppolĕ

āyiraṁ pūkkaḽtan saൌrabha pūraṁ
āyiraṁ kiḽigaḽ tan premagānaṁ
aladallumbol ā vanabhūvil
alayānĕnikkŏru mohaṁ
(ŏru malayuḍĕ tāḻvarayil..)

kālamāguṁ kalamānuṟaṅṅuṁ
keḽīmalarvanamāṇaviḍaṁ
du:khidarāguṁ nararaṟiyāttŏru
svargīyaśāndi nilayaṁ
(ŏru malayuḍĕ tāḻvarayil..)

maravuri suṭriya kāḍugaḽ sŏlluṁ
marmaramandraṁ keḽkkān
pularikkāṭroḍŏppaṁ poyi
pūjāmalarugaḽ nuḽḽāṁ
(ŏru malayuḍĕ tāḻvarayil..)