Oru kunyanya sooryane

ഒരു കുഞ്ഞ്‌ സൂര്യനേ
Year
Language

ഒരു കുഞ്ഞു സൂര്യനേ നിറുകയില്‍ ചാര്‍ത്തുന്ന
വെറുമൊരു ഹിമബിന്ദു ഞാനൊരു ഹിമബിന്ദു
നിറുകയിലാ സൂര്യനെരിയുമ്പോള്‍
താനെ ഉരുകുന്ന ഹിമബിന്ദൂ അതിലുരുകുന്ന ഹിമബിന്ദൂ

[ഏയ്‌ ഹെയ്‌..ഓ..ഹോ ...]

എന്നോ മാഞ്ഞ നിലാവിന്റെ ഓര്‍മകള്‍
ഇന്നീ മുല്ലയില്‍ പൂവിട്ടു
പൂവിതല്‍ തുമ്പിലെ കണ്ണുനീരൊപ്പുവാന്‍
കൈ വിരല്‍ നീളുന്നൂ

[വെറുതേ .. വെറുതേ.. വെറുതേ..]

എന്നൊ കണ്ട കിനാവിന്റെ ഓര്‍മകള്‍
ഇന്നീ മൗനത്തില്‍ മൊട്ടിട്ടു
കാലത്തുണര്‍ന്നൊരു പൂക്കണി പാട്ടിനായ്‌
കാവിലെ മൈനയും കാത്തിരുന്നു

[വെറുതേ...വെറുതേ..വെറുതേ..]

ŏru kuññu sūryane niṟugayil sārttunna
vĕṟumŏru himabindu ñānŏru himabindu
niṟugayilā sūryanĕriyumboḽ
tānĕ urugunna himabindū adilurugunna himabindū

[ey‌ hĕy‌..o..ho ...]

ĕnno māñña nilāvinṟĕ ormagaḽ
innī mullayil pūviṭṭu
pūvidal tumbilĕ kaṇṇunīrŏppuvān
kai viral nīḽunnū

[vĕṟude .. vĕṟude.. vĕṟude..]

ĕnnŏ kaṇḍa kināvinṟĕ ormagaḽ
innī maunattil mŏṭṭiṭṭu
kālattuṇarnnŏru pūkkaṇi pāṭṭināy‌
kāvilĕ mainayuṁ kāttirunnu

[vĕṟude...vĕṟude..vĕṟude..]