Oru kodi svapnannalaal

ഒരു കോടി സ്വപ്നങ്ങളാല്‍
Work
Year
Language

ഒരു കോടി സ്വപ്നങ്ങളാല്‍ തീര്‍ത്തോരഴകിന്‍റെ മണി മഞ്ചലില്‍
മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ
(ഒരു കോടി)

നിന്‍ മിഴിയിണകളിലൊഴുകും പ്രേമം
നിന്‍ തളിര്‍മേനിയില്‍ ഒഴുകും ദാഹം (2)
ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരെ അഴകേ നീ
(ഒരു കോടി)

മലര്‍മഞ്ഞു തൂകുന്ന രാവില്‍
മലരമ്പന്‍ തഴുകും നിലാവില്‍ (2)
ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
(ഒരു കോടി)

ŏru koḍi svapnaṅṅaḽāl tīrttoraḻaginṟĕ maṇi mañjalil
mamavāma siṁhāsanaṁ pūgān varumo kanimalarĕ nī
(ŏru koḍi)

nin miḻiyiṇagaḽilŏḻuguṁ premaṁ
nin daḽirmeniyil ŏḻuguṁ dāhaṁ (2)
ŏru rāgamāy ŏru tāḽamāy ŏru gānamāy
ŏḻugiyŏḻugi ŏnnāvān iḻugiyiḻugi ninnāḍān
oḍi varū pāḍi varū kuḽirĕ aḻage nī
(ŏru koḍi)

malarmaññu tūgunna rāvil
malaramban daḻuguṁ nilāvil (2)
ŏru dāhamāy ŏru mohamāy ŏru svapnamāy
ŏḻugiyŏḻugi ŏnnāvān iḻugiyiḻugi ninnāḍān
oḍi varū pāḍi varū kuḽire aḻage nī
(ŏru koḍi)