ഒരു കാറ്റും കാറ്റല്ല
ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ (ഒരു കാറ്റും)
കളിവഞ്ചി തുള്ളി കവിളത്തു നുള്ളി
കരളിന്റെ കിളിവാതില്‍ നീ വന്നു തള്ളി
ഉള്ളിലുറങ്ങും പുള്ളിക്കുയിലേ
കിള്ളിയുണര്‍ത്തിയതാരാണു നിന്നെ (ഒരു കാറ്റും)
കരിമണ്ണില്‍ പൂത്തു
കനലൊളികള്‍ കോര്‍ത്തു
കരിയില്ലീ അനുരാഗ വനമുല്ലമാലാ
തിരിനീട്ടി നീ എന്റെ ഇരുള്‍മൂടും നെഞ്ചിൽ
മണിവീണ മീട്ടി നീ മണവാട്ടീ
മണിവീണ മീട്ടി നീ മണവാട്ടീ (ഒരു കാറ്റും)