Oru kaanaa kanavin

ഒരു കാണാ കനവിൻ
Work
Year
Language

ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ
ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ
നെഞ്ചം തണലാകിലും ചിരി മഞ്ഞു തൂകി
മായ്ക്കും നോവാരും അറിയാതിവൻ
(ഒരു കാണാക്കനവിൻ...)

ഒരു കനവും പിരിയാൻ നീ വിധിയേകില്ലെന്നോ
ഈ മണ്ണിൽ തല ചായ്ക്കാൻ വഴിയേകില്ലെന്നോ (2)
സ്നേഹം ചൊരിയാനിവൻ തുണയേകാനിവൻ (2)
വാത്സല്യമായ് പൂന്തെന്നലായ് തനിയേ എരിയും തിരിയായ്
(ഒരു കാണാക്കനവിൻ...)

ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ (2)
ജ ഗ മ പധപ മഗസരി
ജഗമ പധപ ഗഗമാപാ
ഒരു വാക്കിൻ സാന്ത്വനമായ് നീ അരികത്തില്ലേ
ഈ മാറിൽ തല ചേർക്കാൻ കൊതിയാകുന്നമ്മേ (2)
മോഹം തകർന്നീടുമ്പോൾ ജീവൻ തളർന്നീടുമ്പോൾ (2)
താങ്ങായ് നീ തണലായ് നീ മനസ്സിൽ നിറയും ചേതന നീ എന്നും
(ഒരു കാണാക്കനവിൻ...)

ŏru kāṇākkanavil mañjaleṟi varuṁ rājarājanivano
ī silluḍañña maṇimandirattilĕ kāval mannanivano
nĕñjaṁ taṇalāgiluṁ siri maññu tūgi
māykkuṁ novāruṁ aṟiyādivan
(ŏru kāṇākkanavin...)

ŏru kanavuṁ piriyān nī vidhiyegillĕnno
ī maṇṇil tala sāykkān vaḻiyegillĕnno (2)
snehaṁ sŏriyānivan duṇayegānivan (2)
vātsalyamāy pūndĕnnalāy taniye ĕriyuṁ tiriyāy
(ŏru kāṇākkanavin...)

hŏyyāre hŏyyāre hŏyyā (2)
ja ga ma padhaba magasari
jagama padhaba gagamābā
ŏru vākkin sāndvanamāy nī arigattille
ī māṟil tala serkkān kŏdiyāgunnamme (2)
mohaṁ tagarnnīḍumboḽ jīvan daḽarnnīḍumboḽ (2)
tāṅṅāy nī taṇalāy nī manassil niṟayuṁ sedana nī ĕnnuṁ
(ŏru kāṇākkanavin...)