Oru jadi svaram

ഒരു ജതി സ്വരം
Work
Year
Language

ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ
മൌനരാഗങ്ങളാലര്‍പ്പിക്കുമീ രാവും
ഈ മിഥുന നര്‍ത്തനം കണ്ടുണര്‍ന്നിരിക്കട്ടെ
ഹൃദയവും ഹൃദയവും ഇനി ഇളകിയൊഴുകട്ടെ ഒന്നായ്
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ....

കാത്തു കാത്തു കണ്‍കള്‍ വീണ്ടും പുല്‍കി
നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി
കാത്തു കാത്തു കണ്‍കള്‍ വീണ്ടും പുല്‍കി
നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി
ഇനിയൊരു ജന്മം തേടിപ്പോയിടാം സ്വപ്നശോഭയില്‍
ആടുമീ ലജ്ജതന്‍ ആരാമമേ......
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ....

നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും
നമ്മള്‍ കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിൽ മാല്യം
നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും
നമ്മള്‍ കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിൽ മാല്യം
ചിതറുകയില്ലീ മോഹപ്പൂക്കളം മദനമന്ത്രമേ
ഇളകുകയില്ലീ മനസ്സിന്‍ ചിത്രം മായാ സദനമേ
ആടു നീ നിത്യമാം ആനന്ദമായ്.....

(ഒരു ജതിസ്വരം....)

ŏru jadisvaraṁ pūttuvīṇḍumĕnnuḽḽil
praṇayadāḽaṅṅaḽ smṛtigaḽākkugĕn doḻā
ŏru jadisvaraṁ pūttuvīṇḍumĕnnuḽḽil
praṇayadāḽaṅṅaḽ smṛtigaḽākkugĕn doḻā
maൌnarāgaṅṅaḽālarppikkumī rāvuṁ
ī mithuna narttanaṁ kaṇḍuṇarnnirikkaṭṭĕ
hṛdayavuṁ hṛdayavuṁ ini iḽagiyŏḻugaṭṭĕ ŏnnāy
ŏru jadisvaraṁ pūttuvīṇḍumĕnnuḽḽil
praṇayadāḽaṅṅaḽ smṛtigaḽākkugĕn doḻā....

kāttu kāttu kaṇgaḽ vīṇḍuṁ pulgi
nombu noṭru noṭru silaṅga vīṇḍuṁ pāḍi
kāttu kāttu kaṇgaḽ vīṇḍuṁ pulgi
nombu noṭru noṭru silaṅga vīṇḍuṁ pāḍi
iniyŏru janmaṁ teḍippoyiḍāṁ svapnaśobhayil
āḍumī lajjadan ārāmame......
ŏru jadisvaraṁ pūttuvīṇḍumĕnnuḽḽil
praṇayadāḽaṅṅaḽ smṛtigaḽākkugĕn doḻā....

nerttu nerttu keḽkkāy niḻalin pāṭṭuṁ
nammaḽ korttu korttu vĕykkāṁ kanavil mālyaṁ
nerttu nerttu keḽkkāy niḻalin pāṭṭuṁ
nammaḽ korttu korttu vĕykkāṁ kanavil mālyaṁ
sidaṟugayillī mohappūkkaḽaṁ madanamandrame
iḽagugayillī manassin sitraṁ māyā sadaname
āḍu nī nityamāṁ ānandamāy.....

(ŏru jadisvaraṁ....)