Oru deva maaliga

ഒരു ദേവ മാളിക
Work
Year
Language

ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍
പ്രിയസഖി നിനക്കായ്...
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍
മതിമുഖി മയങ്ങാന്‍....
നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ
ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ

സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍
സ്‌മൃതികളില്‍ നിനക്കായ്....
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍
മതിമുഖി മയങ്ങാന്‍...

കരളില്‍ വിടരും മലരിന്‍ അകമേ നിറയും
നറുതേന്‍ നുകരാന്‍ ഞാനണയുമ്പോള്‍
മലര്‍ക്കിളീ നിന്നെ സ്വീകരിക്കാനെന്നും
ദലമായ് വിരിയാം ഞാന്‍...
(മലര്‍ക്കിളീ...)

ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍
പ്രിയസഖി നിനക്കായ്...
സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍
സ്‌മൃതികളില്‍ നിനക്കായ്...

കളഭം പൊഴിയും രാവിന്നഴകില്‍ ചൊരിയും
മൊഴിതന്‍ കുളിരായ് ഞാനണയുമ്പോള്‍
മനസ്വിനീ നിന്റെ മാനസവീണയില്‍
ശ്രുതിയായ് അലിയാം ഞാന്‍
(മനസ്വിനീ...)

സ്വരരാഗമാലിക തീര്‍ത്തൂ ഞാന്‍
സ്‌മൃതികളില്‍ നിനക്കായ്...
സുമലോലശയ്യകള്‍ നീര്‍ത്തീ ഞാന്‍
മതിമുഖി മയങ്ങാന്‍...
നവമീതാരം മിഴിയില്‍ വിരിയും രജനിയിതാ
ഇനിയെന്‍ പ്രതിശ്രുതവരനായ് വരുമോ നീ
ഒരു ദേവമാളിക തീര്‍ത്തൂ ഞാന്‍...
പ്രിയസഖി നിനക്കായ്...

ŏru devamāḽiga tīrttū ñān
priyasakhi ninakkāy...
sumalolaśayyagaḽ nīrttī ñān
madimukhi mayaṅṅān....
navamīdāraṁ miḻiyil viriyuṁ rajaniyidā
iniyĕn pradiśrudavaranāy varumo nī

svararāgamāliga tīrttū ñān
s‌mṛtigaḽil ninakkāy....
sumalolaśayyagaḽ nīrttī ñān
madimukhi mayaṅṅān...

karaḽil viḍaruṁ malarin agame niṟayuṁ
naṟuden nugarān ñānaṇayumboḽ
malarkkiḽī ninnĕ svīgarikkānĕnnuṁ
dalamāy viriyāṁ ñān...
(malarkkiḽī...)

ŏru devamāḽiga tīrttū ñān
priyasakhi ninakkāy...
svararāgamāliga tīrttū ñān
s‌mṛtigaḽil ninakkāy...

kaḽabhaṁ pŏḻiyuṁ rāvinnaḻagil sŏriyuṁ
mŏḻidan kuḽirāy ñānaṇayumboḽ
manasvinī ninṟĕ mānasavīṇayil
śrudiyāy aliyāṁ ñān
(manasvinī...)

svararāgamāliga tīrttū ñān
s‌mṛtigaḽil ninakkāy...
sumalolaśayyagaḽ nīrttī ñān
madimukhi mayaṅṅān...
navamīdāraṁ miḻiyil viriyuṁ rajaniyidā
iniyĕn pradiśrudavaranāy varumo nī
ŏru devamāḽiga tīrttū ñān...
priyasakhi ninakkāy...