Orsalemin

ഓര്‍ശലേമിന്‍
Work
Year
Language

ഓര്‍ശലേമിന്‍ നായകാ ജീവനായകാ
വേദഗ്രന്ഥത്തില്‍ ഇതള്‍ വിരിയും
വെറോണിക്കായുടെ രോമഹര്‍ഷം
എന്റെ ആത്മാവിന്‍ പട്ടുതൂവാലയില്‍
തിരുമുഖച്ഛായ പതിച്ചു....
തിരുമുഖച്ഛായ പതിച്ചു...
ഓര്‍ശലേമിന്‍ നായകാ ജീവനായകാ....

യോര്‍ദ്ദാന്റെ കരയിലും... ഗലീലിയാ കടലിലും...
യോര്‍ദ്ദാന്റെ കരയിലും ഗലീലിയാ കടലിലും
നിന്നെ തിരഞ്ഞു ഞാന്‍ വന്നു
നിന്‍ മുഖം ഒന്നു കാ‍ണാന്‍
സ്വരമൊന്നു കേള്‍ക്കാന്‍
കുരിശിന്റെ വഴിയില്‍ ഞാന്‍ നിന്നു

കാല്‍വരിക്കുന്നിലും... ഗദ്സേമിനിയിലും...
കാല്‍വരിക്കുന്നിലും ഗദ്സേമിനിയിലും
നിന്നെ തിരഞ്ഞു ഞാന്‍ വന്നു
നിന്‍ മുറിവില്‍ തലോടാന്‍ തൈലം പുരട്ടാന്‍
ഒരു നോവിന്‍ പിണരായ് ഞാന്‍ നിന്നു
ഒരു നോവിന്‍ പിണരായ് ഞാന്‍ നിന്നു...

orśalemin nāyagā jīvanāyagā
vedagrandhattil idaḽ viriyuṁ
vĕṟoṇikkāyuḍĕ romaharṣaṁ
ĕnṟĕ ātmāvin paṭṭudūvālayil
tirumukhacchāya padiccu....
tirumukhacchāya padiccu...
orśalemin nāyagā jīvanāyagā....

yorddānṟĕ karayiluṁ... galīliyā kaḍaliluṁ...
yorddānṟĕ karayiluṁ galīliyā kaḍaliluṁ
ninnĕ tiraññu ñān vannu
nin mukhaṁ ŏnnu kāṇān
svaramŏnnu keḽkkān
kuriśinṟĕ vaḻiyil ñān ninnu

kālvarikkunniluṁ... gadseminiyiluṁ...
kālvarikkunniluṁ gadseminiyiluṁ
ninnĕ tiraññu ñān vannu
nin muṟivil taloḍān dailaṁ puraṭṭān
ŏru novin piṇarāy ñān ninnu
ŏru novin piṇarāy ñān ninnu...